മത്സ്യതൊഴിലാളികളുടെ വലയില്‍ അപൂര്‍വ്വ മത്സ്യം

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2019/12/356932/fish.jpg

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് പുഞ്ചാവി കടപ്പുറത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ മത്സ്യതൊഴിലാളികളുടെ വലയില്‍ അപൂര്‍വ്വ മത്സ്യം കൂടുങ്ങി.
ദേഹത്ത് മുഴുവന്‍ മുളളുകളും കറുത്ത പുളളികളും ഉളള മത്സ്യമാണിത്. ഈ മത്സ്യത്തിന് കൂര്‍ത്ത പല്ലുകള്‍ ഉണ്ടായിരുന്നുവെന്നും ഇതിനെ
വലയിലാക്കിയ മത്സ്യ തൊഴിലാളികള്‍ സുരേന്ദ്രന്‍, വേണു, ഉദയന്‍, എന്നിവര്‍ പറഞ്ഞു.

ഇതിന്റെ വായയില്‍ ഇട്ടുകൊടുത്ത സാധനങ്ങള്‍ ഇത് നിമിഷ നേരം കൊണ്ട് കടിച്ചുമുറിച്ചതായും ഇവര്‍ പറയുന്നു. ആദ്യമായാണ് ഇത്തരം ഒരു മത്സ്യത്തെ കാണുന്നതെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഭക്ഷ്യയോഗ്യമായ മത്സ്യമാണോ എന്ന് ഉറപ്പില്ലാത്തതിനാല്‍ ഇതിനെ തിരിച്ച് കടലിലേക്ക് വിടുകയായിരുന്നു മത്സ്യ തൊഴിലാളികള്‍.