അയോദ്ധ്യയില്‍ മുസ്‌ളീങ്ങള്‍ക്ക് ഭൂമി നല്‍​േ​കണ്ട കാര്യമി​െ​ല്ലന്ന് ഹിന്ദു മഹാസഭ ; ചരിത്രവിധി പുന പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുക്കളുടെ ഹര്‍ജിയും സുപ്രീംകോടതിയില്‍

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2019/12/356927/supreme-court.jpg

ന്യൂഡല്‍ഹി: അയോദ്ധ്യ ഭൂമിതര്‍ക്കത്തില്‍ തീര്‍പ്പ് കല്‍പ്പിച്ച് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതിന് പിന്നാലെ മുസ്‌ളീങ്ങള്‍ക്ക് ഭൂമിയനുവദിക്കണമെന്ന പരാമര്‍ശം തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുമഹാസഭ പുന: പരിശോധനാ ഹര്‍ജി നല്‍കിയേക്കും. അയോദ്ധ്യ വിഷയത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിക്കെതിരേ ഹിന്ദുക്കളില്‍ നിന്നുള്ള ആദ്യ ഹര്‍ജിയായിരിക്കും ഇതെന്നാണ് സൂചന.

അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയാമെന്നും അഞ്ച് ഏക്കര്‍ ഭൂമി മോസ്‌ക്ക് നിര്‍മ്മിക്കാന്‍ അയോദ്ധ്യയില്‍ തന്നെ മറ്റൊരിടം നല്‍ണമെന്നും ആയിരുന്നു സുപ്രീംകോടതി നേരത്തെ വിധി പുറപ്പെടുവിച്ചത്. നവംബര്‍ 9 ന് നടത്തിയ ചരിത്രവിധിക്കെതിരേ ഇതിനകം ആറ് പുന: പരിശോധനാ ഹര്‍ജിയാണ് സുപ്രീംകോടതിയില്‍ എത്തിയിട്ടുള്ളത്. തര്‍ക്കഭൂമിയുടെ അകവും പുറത്തെ സ്ഥവുമെല്ലാം ഹിന്ദുക്കളുടേതാണെന്നാണ് സുപ്രീംകോടതി വിധിച്ചതെന്നും അങ്ങിനെയെങ്കില്‍ പിന്നെ മുസ്‌ളീങ്ങള്‍ക്ക് അഞ്ചു ഏക്കര്‍ ഭൂമി നല്‍കേണ്ട കാര്യമില്ലെന്നുമാണ് ഹിന്ദുമഹാസഭയുടെ വാദം.

ഇക്കാര്യത്തില്‍ അന്തിമമായ വിധി പുറപ്പെടുവിച്ച് തര്‍ക്കത്തില്‍ തീര്‍പ്പു കല്‍പ്പിക്കണമെന്നാണ് ഹിന്ദുമഹാസഭയുടെ ആവശ്യം. ഇതോടെ വിധിക്കെതിരേ വരുന്ന ഏഴാമത്തെ ഹര്‍ജിയായി. മുസ്‌ളീം സംഘടനകളാണ് ഇതുവരെ ഹര്‍ജി നല്‍കിയിട്ടുള്ളത്. അഖിലേന്തായ മുസ്‌ളീം വ്യക്തിഗത നിയമബോര്‍ഡിന് കീഴില്‍ മൗലാന മുഫ്ത്തി ഹസ്ബുള്ള, മൗലാന മെഹ്ഫൂസര്‍ റഹ്മാന്‍, മിഷ്ബാഹുദ്ദീന്‍, മുഹമ്മദ് ഉമര്‍, ഹാജി നഹ്ബൂബ് എന്നിവരാണ് നിലവില്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. േൊഹമ്മദ് ആയൂബ് എന്നയാളാണ് ആറാമത്തെ ഹര്‍ജി നല്‍കിയിരിക്കുന്നത്. നവംബര്‍ 9 ന് മുന്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയി അദ്ധ്യക്ഷനായ ബഞ്ചാണ് തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ട അന്തിമ വിധി പുറപ്പെടുവിച്ചത്. അയോദ്ധ്യയില്‍ തന്നെ മോസ്‌ക്ക് നിര്‍മ്മിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിന് അഞ്ചു ഏക്കര്‍ ഭൂമി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനെ പരമോന്നത കോടതി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.