ഇന്ത്യയിലെ പീഡന കഥകളെ കുറിച്ച് വിദേശ രാജ്യങ്ങളില്‍ പ്രചരിക്കുന്നതെന്ത്?

by

വിദേശമാധ്യമങ്ങളില്‍ നിറയുന്നത് ഇന്ത്യയിലെ പീഡനകഥകള്‍, അമേരിക്കയും ബ്രിട്ടനും ഇന്ത്യയിലേക്ക് പോകുന്ന വനിതാവിനോദസഞ്ചാരികള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കി, ഇന്ത്യയിലെ വിനോദസഞ്ചാരമേഖലയെ ഗുരുതരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; പക്ഷേ റേപ്പ് ക്യാപിറ്റല്‍ ഇന്ത്യയല്ല

ന്യൂഡെല്‍ഹി: (www.kvartha.com 09.12.2019) ലോകത്തെ റേപ്പ് ക്യാപിറ്റല്‍ ഇന്ത്യയാണെന്ന പ്രചരണം കൊഴുക്കുകയാണ്. എന്നാല്‍ യദാര്‍ത്ഥത്തില്‍ പീഡനങ്ങളുടെ കാര്യത്തില്‍ ഇന്ത്യ ഏറ്റവും പിന്നിലാണ്. ഹൈദരാബാദില്‍ വനിതാഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ നാല് പ്രതികളെ പോലീസ് വെടിവെച്ച് കൊന്നതോടെയാണ് ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ ശക്തമായത്. വിദേശമാധ്യമങ്ങളില്‍ ഇപ്പോള്‍ നിറയുന്നത് ഇന്ത്യയിലെ പീഡനകഥകളാണ്.

ഇതിന്റെ പശ്ചാതലത്തില്‍ അമേരിക്കയും ബ്രിട്ടനും ഇന്ത്യയിലേക്ക് പോകുന്ന വനിതാവിനോദസഞ്ചാരികള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരിക്കയാണ്. ഇപ്പോഴത്തെ ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ ഇന്ത്യയിലെ വിനോദസഞ്ചാരമേഖലയെ ഗുരുതരമായി ബാധിക്കുമെന്നാണ് ഈ മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

https://1.bp.blogspot.com/-8D3rsJFSaAw/Xe4d8p3Q7ZI/AAAAAAAAMjc/qUgpUmzMG9UzC8xmwSHl29JtNyrhbVAdgCLcBGAsYHQ/s1600/reprt-tourist.jpg

പീഡനനിരക്ക് ഇന്ത്യയില്‍ പതിയെ കൂടുന്നുണ്ടെങ്കിലും മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ്. ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ നടക്കുന്നത് ആഫ്രിക്കന്‍ രാജ്യങ്ങളിലാണ്. 2019-ലെ കണക്കനുസരിച്ച് 132.4 ശതമാനമാണ് അവിടത്തെ പീഡനനിരക്ക്. അമേരിക്കയില്‍ പോലും 27.3 ശതമാനം പീഡനം നടക്കുന്നു.

150 കോടിയിലധികം ജനങ്ങള്‍ അതിവസിക്കുന്ന ഇന്ത്യയില്‍ വെറും 1.8 ശതമാനം മാത്രമാണ് പീഡനനിരക്ക്. 2019-ലെ വേള്‍ഡ് റേപ്പ് സ്റ്റാറ്റിസ്റ്റിക്‌സ് കണക്ക് പ്രകാരമുള്ള റിപ്പോര്‍ട്ടാണിത്. പീഡനങ്ങള്‍ തടയാനായി ഇന്ത്യ നിയമനിര്‍മാണങ്ങള്‍ കര്‍ശമാക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, New Delhi, Report, Molestation, America, Africa, Travel & Tourism, Molestation Story in World Statistical Report