ഉള്ളിവിലയില്‍ ഇടപെടല്‍ വേണം; വിലക്കയറ്റം സാധാരണക്കാരന് താങ്ങാനാകുന്നതിനും മേലെ; നിയന്ത്രണമാവിശ്യപ്പെട്ട് അഡ്വ.മനു റോയ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചു

by

കൊച്ചി: (www.kvartha.com 09.12.2019) ഉള്ളിവിലയില്‍ ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചു. വിലക്കയറ്റം സാധാരണക്കാരന് താങ്ങാനാകുന്നതിനും മേലെ ആയെന്നും ഇത് വലിയ വിപത്താണെന്നും അടിയന്തിര ഇടപെടല്‍ ആണ് നിലവില്‍ ആവശ്യമെന്നും ഹര്‍ജിയില്‍ ഉന്നയിച്ചു. ഉള്ളിവില നിയന്ത്രിക്കുന്നതിന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

എറണാകുളം ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാര്‍ഥിയായിരുന്ന അഡ്വ. മനു റോയ് ആണ് ഉള്ളി വിലയില്‍ നിയന്ത്രണമാവിശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. പാര്‍ലമെന്റിലോ അംസംബ്ലികളിലോ ഉള്ളിവില വര്‍ധന ചര്‍ച്ചയാകുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ വിഷയം ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ പരാജയപ്പെട്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

https://1.bp.blogspot.com/-ReMW4locqLo/Xe43848X8WI/AAAAAAAB1Mc/RhgCIUDFFkMAf8_1RbligT_UMB9qd_6mgCLcBGAsYHQ/s1600/onion.jpg

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, High Court, Advocate, Rate, Kochi, Government, Onion Rate Increases; Advocate Manu Roy filed a PIL in the High Court