എം രാധാകൃഷ്‌ണനെ പുറത്താക്കുക: വനിതാ മാധ്യമ പ്രവർത്തകർ മാർച്ച് നടത്തി
by വെബ് ഡെസ്ക്തിരുവനന്തപുരം> സഹപ്രവർത്തകയുടെ വീട്ടിൽ കയറി അക്രമം നടത്തിയ എം രാധാകൃഷ്ണനെ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവർത്തകർ പ്രതിഷേധമാർച്ച് നടത്തി. സെക്രട്ടേറിയറ്റിന് മുന്നിൽനിന്ന് തിരുവനന്തപുരം പ്രസ് ക്ലബിലേക്കാണ് മാർച്ച് നടത്തിയത്. നിരവധി പുരുഷ മാധ്യമപ്രവർത്തകരും മാർച്ചിൽ പങ്കെടുത്തു
മാധ്യമപ്രവർത്തകയെയും കുടുംബത്തെയും ആക്രമിച്ചെന്ന പരാതിയിൽ എം രാധാകൃഷ്ണപൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. മാധ്യമസ്ഥാപനം രാധാകൃഷ്ണനെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയതിട്ടുമുണ്ട്. വാർത്തകളുടെ അടിസ്ഥാനത്തിൽ എം രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്കെതിരെ വനിത കമീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. എന്നിട്ടും പ്രസ്‌ക്ലബ് നടപടിയെടുക്കാൻ വിസമ്മതിക്കുകയാണ്. ഇതിനെതിരെയാണ് പ്രതിഷേധം