https://www.doolnews.com/assets/2019/12/jnu-1-399x227.jpg

ജെ.എന്‍.യുവിന് പുറത്ത് സുരക്ഷ ശക്തമാക്കി പൊലീസ്; 'ഏകപക്ഷീയമായ തീരുമാനങ്ങള്‍ ജനാധിപത്യ വിരുദ്ധം, സമരം തുടരുമെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍

by

ന്യൂദല്‍ഹി: ഹോസ്റ്റല്‍ ഫീസ് വര്‍ധനവ് പൂര്‍ണ്ണമായും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെ ലോങ് മാര്‍ച്ചിന് മുന്നോടിയായി സര്‍വ്വകലാശാലക്ക് പുറത്ത് സുരക്ഷ ശക്തമാക്കി പൊലീസ്. രാഷ്ട്രപതി ഭവനിലേക്കാണ് വിദ്യാര്‍ത്ഥികള്‍ ലോങ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

പൊലീസ് ജെ.എന്‍.യുവിലെ എല്ലാ ഗേറ്റുകളും അടച്ചിട്ടതിന്റെ ഫോട്ടോകള്‍ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് പ്രചരിപ്പിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജെ.എന്‍.യുവിലേക്കുള്ള എല്ലാ റോഡുകളും അടച്ചതായി ട്രാഫിക് പൊലീസും അറിയിച്ചു. ഹോസ്റ്റല്‍ ഫീസ് വര്‍ധന പൂര്‍ണ്ണമായും പിന്‍വലിക്കുക എന്ന ആവശ്യത്തോടൊപ്പം വി.സിയെ പുറത്താക്കണം എന്ന ആവശ്യം കൂടി ഉന്നയിച്ചാണ് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്.

‘കേന്ദ്രത്തിനെതിരേയും ഭരണസംവിധാനത്തിനെതിരേയും നിരന്തരം ശബ്ദമുയര്‍ത്തുമ്പോള്‍ രാജ്യം മുഴുവന്‍ തങ്ങളെയാണ് ഉറ്റുനോക്കുന്നതെന്നും പോരാട്ടം അവസാനിപ്പിക്കില്ലെന്നും’ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പറഞ്ഞു.

‘ഇത് ജെ.എന്‍.യുവിന്റേയും ഇന്ത്യയുടേയും ആത്മാവിനെ സംരക്ഷിക്കാന്‍ വേണ്ടിയാണ്. ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കുന്നത് ഒരു ജനാധിപത്യ രാഷ്ടത്തില്‍ നിയമവിരുദ്ധമാണ്. ഞങ്ങള്‍ അതിനെതിരെ മാര്‍ച്ച് നടത്തും’ വിദ്യാര്‍ത്ഥി യൂണിയന്‍ പറഞ്ഞു.

രണ്ട് തവണ ഫീസില്‍ ഇളവ് വരുത്തിയെങ്കിലും വര്‍ധന പൂര്‍ണമായി പിന്‍വലിക്കുന്നത് വരെ സമരം തുടരാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.
സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് കോളേജ് അധികൃതര്‍ നേരത്തെ അന്ത്യശാസനം നല്‍കിയിരുന്നു. അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാനുള്ള നിര്‍ദ്ദേശമാണ് സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് കോളേജ് അധികൃതര്‍ നല്‍കിയിരുന്നത്. ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ മാസം നടക്കുന്ന സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതാനും വിദ്യാര്‍ഥികള്‍ക്ക് നിര്‍ദ്ദേശമുണ്ട്. പരീക്ഷ എഴുതിയില്ലെങ്കില്‍ വിദ്യാര്‍ഥികളെ പുറത്താക്കുമെന്നാണ് അധികൃതരുടെ നിലപാട്.