https://www.doolnews.com/assets/2019/12/norka-routes-399x227.jpg

പുതിയ രാജ്യങ്ങളിലേയ്ക്കും മേഖലകളിലേയ്ക്കും റിക്രൂട്ട്മെന്റ് വ്യാപിപ്പിച്ച് നോര്‍ക്ക; എന്‍ജിനീയറിംഗ് ബിരുദധാരികള്‍ക്ക് ബ്രൂണെയില്‍ തൊഴിലവസരം

by

കോഴിക്കോട്: പുതിയ രാജ്യങ്ങളിലേയ്ക്കും മേഖലകളിലേയ്ക്കും റിക്രൂട്ട്മെന്റ് വ്യാപിപ്പിച്ച് നോര്‍ക്ക റൂട്ട്‌സ്. നേഴ്‌സുമാരുടെ, ഡോക്ടര്‍മാര്‍, ടെക്നീഷ്യന്മാര്‍
അദ്ധ്യാപകര്‍, എന്‍ജിനീയര്‍മാര്‍ മറ്റ് സാങ്കേതിക വിദഗ്ദ്ധര്‍ എന്നിവരുടെ റിക്രൂട്ട്മെന്റും നടത്താന്‍ തീരുമാനമായിട്ടുണ്ട്.

മാലിദ്വീപിലേക്ക് നേഴ്‌സുമാരുടെ നിയമനത്തിന് പുറമെ അദ്ധ്യാപക നിയമനത്തിനും അവസരം ഒരുങ്ങുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രമുഖ ദക്ഷിണേന്ത്യന്‍ വികസിത രാജ്യമായ ബ്രൂണെയിലെ പ്രകൃതി വാതക കമ്പനിയായ സെറിക്കാണ്ടി ഓയില്‍ ഫീല്‍ഡ് സര്‍വീസിലേയ്ക്ക് ഇന്ത്യയില്‍ നിന്ന് നോര്‍ക്ക റൂട്ട്സ് മുഖേന നിയമനം നടത്തും.

എന്‍ജിനീയറിംഗില്‍ ബിരുദം/ ഡിപ്ലോമയും പെട്രോളിയം പ്രകൃതി വാതകമേഖലയില്‍ (on shore, off shore) നിശ്ചിത പ്രവര്‍ത്തി പരിചയവുമുള്ള വിദഗ്ധരായ എന്‍ജിനീയര്‍മാരില്‍ നിന്നും ടെക്നീഷ്യന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വിശദവിരങ്ങള്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും www.norkaroots.org സന്ദര്‍ശിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 21 ആണ്.