ഭരണസമിതിയില്‍ നിന്നും രാഷ്ട്രീയക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കണം; ആവശ്യവുമായി ഓൾ ഇന്ത്യ ശബരിമല ആക്ഷന്‍ കൗൺസിൽ
by Evartha Deskഭരണ സമിതി ശബരിമലയ്ക്കായുള്ള പുതിയ നിയമം നിർമ്മിക്കുമ്പോള്‍ ഭരണസമിതിയില്‍ ഭക്തരെ മാത്രമേ ഉള്‍പ്പെടുത്താവൂ എന്ന ആവശ്യവുമായി ഓൾ ഇന്ത്യാ ശബരിമല ആക്ഷന്‍ കൗൺസിൽ. തങ്ങളുടെ ആവശ്യം ഉന്നയിച്ചുകൊണ്ട് സംസ്ഥാന സർക്കാരിന് കത്ത് നൽകാനാണ് കൗൺസിലിന്‍റെ തീരുമാനം.
ശബരിമലയുമായി ബന്ധപ്പെട്ട പുതിയ നിയമത്തിന്‍റെ കരട് പൊതുഅഭിപ്രായത്തിനായി പ്രസിദ്ധീകരിക്കണം. അതിന്റെ ശേഷമേ അന്തിമം ആക്കാവുയെന്നും കൗണ്‍സില്‍ ആവശ്യം ഉന്നയിച്ചു. അതേസമയം ശബരിമല ക്ഷേത്ര സന്നിദാനം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള ശ്രമത്തിലാണ് അധികൃതര്‍.
ഭക്തർ ശബരിമലയിലേക്ക് പനിനീർ കൊണ്ടുവരേണ്ടെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് വ്യക്തമാക്കി. ഇത്തരത്തിൽ ഭക്തർ കൊണ്ടുവരുന്നപനിനീർ ക്ഷേത്രത്തിലേക്ക് സ്വീകരിക്കാറില്ലെന്നും ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് കൊണ്ടുള്ള വസ്തുക്കൾ ഒഴിവാക്കണമെന്നും തന്ത്രി പറഞ്ഞു.