തെരഞ്ഞെടുപ്പ് പരാജയം; കര്‍ണാടകയില്‍ പ്രതിപക്ഷ നേതാവ് – സംസ്ഥാന അധ്യക്ഷന്‍ പദവികള്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാജിവെച്ചു

by
http://www.evartha.in/wp-content/uploads/2019/12/karnataka.jpg

കർണാടകയിൽ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസിലെ സ്ഥാനമാനങ്ങള്‍ ഉപേക്ഷിച്ച് നേതാക്കള്‍. കർണാടക നിയമസഭാ കക്ഷി നേതൃസ്ഥാനവും പ്രതിപക്ഷ നേതാവെന്ന സ്ഥാനവും രാജിവെയ്ക്കുന്നതായി മുന്‍ മുഖ്യമന്ത്രികൂടിയായ സിദ്ധരാമയ്യയും സംസ്ഥാനത്തിന്റെ അധ്യക്ഷസ്ഥാനം രാജിവെയ്ക്കുന്നതായി ദിനേശ് ഗുണ്ടുറാവുവും അറിയിച്ചു.

ഉപതെരഞ്ഞെടുപ്പുകളിൽ നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണു താന്‍ രാജിവെയ്ക്കുന്നതെന്ന് റാവു വ്യക്തമാക്കി. കോൺഗ്രസ് ഇടക്കാല ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിക്ക് തന്റെ രാജിക്കത്ത് കൈമാറിയതായി സിദ്ധരാമയ്യ അറിയിച്ചു.

‘സംസ്ഥാനത്തെ നിയമസഭാ കക്ഷി നേതാവെന്ന നിലയ്ക്ക്, എനിക്ക് ജനാധിപത്യത്തെ ബഹുമാനിക്കേണ്ടതുണ്ട്.
തെരഞ്ഞെടുപ്പ് നടന്ന 15 മണ്ഡലങ്ങളിലും വോട്ടര്‍മാരുടെ ജനവിധി ഞങ്ങള്‍ അംഗീകരിക്കുകയും അതിനെ ബഹുമാനിക്കുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പ് ഫലം ഞാന്‍ അംഗീകരിക്കുന്നു.’- സിദ്ധരാമയ്യ പറഞ്ഞു.