റഷ്യക്ക് അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍ നാലു വര്‍ഷം വിലക്ക്; 2020 ഒളിംപിക്‌സിലും 2022-ഫുട്‌ബോള്‍ ലോകകപ്പിലും പങ്കെടുക്കാന്‍ സാധിക്കില്ല

by

മോസ്‌കോ: (www.kvartha.com 09.12.2019) ലോസന്നെ/സ്വിറ്റ്സര്‍ലന്‍ഡ്/ അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍ റഷ്യക്ക് വിലക്ക്. നാല് വര്‍ഷത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സി(വാഡാ)യുടെതാണ് നടപടി. ഇതോടെ ടോക്കിയോ ഒളിമ്പിക്സിലും ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിലും റഷ്യക്ക് പങ്കെടുക്കാന്‍ സാധികില്ല.

സ്വിറ്റ്സര്‍ലന്‍ഡിലെ ലോസന്നെയില്‍ അന്താരാഷ്ട്ര ഒളിമ്ബിക് കമ്മിറ്റി ആസ്ഥാനത്തിന് സമീപത്തെ ഓഫീസില്‍ തിങ്കളാഴ്ച്ച ചേര്‍ന്ന ഉത്തേജക വിരുദ്ധ ഏജന്‍സി യോഗമാണ് നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്.

കായികതാരങ്ങള്‍ക്ക് വ്യാപകമായി ഉത്തേജകമരുന്ന് നല്‍കുന്നുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് കുറച്ചുനാളുകളായി റഷ്യ സംശയത്തിന്റെ നിഴലിലാണ്. ഇതിനിടെ പലതവണ നടപടി എടുക്കുകയും പിന്നീട് മാറ്റുകയും ചെയ്യുകയുണ്ടായി. എന്നാല്‍ അടുത്തിടെ ഇതേക്കുറിച്ച് അന്വേഷിക്കുന്ന വാഡാ സംഘത്തിന് തെറ്റായ വിവരങ്ങള്‍ റഷ്യ നല്‍കിയതായി കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ നടപടി.

https://1.bp.blogspot.com/-q_AJrCxLHNE/Xe40iJwhU4I/AAAAAAAAMjo/rTVW-r9VYroWgnlo2huipRQPwVlXKsq6QCLcBGAsYHQ/s1600/russia.jpg

വിലക്ക് വന്നതോടെ അടുത്ത വര്‍ഷം നടക്കുന്ന ടോക്കിയോ ഒളിംപിക്‌സിലും 2022-ല്‍ നടക്കാനിരിക്കുന്ന ഖത്തര്‍ ലോകകപ്പിലും റഷ്യക്ക് പങ്കെടുക്കാനാകില്ല. ഇതോടെ ഈ ആരോപണത്തില്‍ പങ്കില്ല എന്ന് തെളിയിക്കുന്ന കായികതാരങ്ങള്‍ക്ക് ഈ മത്സരങ്ങളില്‍ പങ്കെടുക്കാം. എന്നാല്‍ റഷ്യയുടെ പേരോ പതാകയോ ഉപയോഗിക്കാതെ ന്യൂട്രല്‍ രാജ്യമായെ പങ്കെടുക്കാവു.

റഷ്യകൂടി ആതിഥേയത്വം വഹിക്കുന്ന അടുത്ത വര്‍ഷത്തെ യൂറോ കപ്പിനേയും ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ അന്താരാഷ്ട്ര ഇവന്റായി പരിഗണിക്കാത്തതിനാല്‍ യൂറോ കപ്പില്‍ പങ്കെടുക്കുന്നതിലും അതിഥേയത്വം വഹിക്കുന്നതിലും വിലക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, World, Sports, Mosco, Olympics, World Cup, Russia, Ban, Flag, Russia Banned from all Global Sport Including 2020 Olympics and 2022 World Cup