കര്‍ണാടകത്തില്‍ യദ്യൂരപ്പയുടെ കസേരയുറച്ചു: ബി ജെ പി ക്ക് വ്യക്തമായ ആധിപത്യം; ജനങ്ങളുടെ വിശ്വാസ്യതയാണ് ഉപതിരഞ്ഞെടുപ്പ് തെളിയിക്കുന്നതെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി
by Kvartha Omegaബംഗളൂരു: (www.kvartha.com 09.12.2019) കര്‍ണാടകയില്‍ 15 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 11 സീറ്റില്‍ ബി.ജെ.പി ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസും രണ്ടിടത്തും ജെ.ഡി.എസും സ്വതന്ത്രനും ഓരോ മണ്ഡലത്തിലും ലീഡ് ചെയ്യുന്നു.
ആദ്യം വിജയിച്ചത് യെല്ലാപൂരില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥി അറബൈല്‍ ശിവറാം ഹെബ്ബാര്‍ ആണ്. കോണ്‍ഗ്രസിന്റെ ഭീമണ്ണ നായിക്കിനെ 31,000 വോട്ടുകള്‍ക്ക് പിന്നിലാക്കിയാണ് ഹെബ്ബറിന്റെ വിജയം കൊയ്തത്. യെല്ലാപൂരില്‍ നിന്ന് രണ്ടുതവണ കോണ്‍ഗ്രസ് എം.എല്‍.എയായ ഹെബ്ബാര്‍ അയോഗ്യരാക്കപ്പെട്ട 13 എം.എല്‍.എമാരില്‍ ഒരാളാണ്.
നിലവില്‍ 207 അംഗങ്ങളുള്ള നിയമസഭയുടെ അംഗബലം ഫല പ്രഖ്യാപനത്തോടെ 222 ആവും. കേവല ഭൂരിപക്ഷം 112 ഉം. സ്വതന്ത്ര എം.എല്‍.എ എച്ച്. നാഗേഷിന്റെ പിന്തുണ ബി.ജെ.പി ഉറപ്പുവരുത്തിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords:News, Mangalore, Karnataka, Election, BJP, Congress, BDJS, Parliament, Karnataka by-election poll of polls predict victory for BJP