ശബരിമലയിലേക്ക് പനിനീര്‍ കൊണ്ടുവരേണ്ടെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര്
by kvartha preപത്തനംതിട്ട : (www.kvartha.com 09.12.2019) ശബരിമലയിലേക്ക് പനിനീര്‍ കൊണ്ടുവരേണ്ടെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര്. ക്ഷേത്രത്തിലേക്ക് പനിനീര്‍ സ്വീകരിക്കാറില്ലെന്നും പനിനീരില്‍ രാസവസ്തുക്കളുണ്ടെന്നും ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ ഒഴിവാക്കണമെന്നും തന്ത്രി പറഞ്ഞു. സന്നിദാനം പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്റെ തുടക്കം ഇരുമുടിക്കെട്ടില്‍ നിന്നും ആകട്ടേയെന്നും തന്ത്രി പറഞ്ഞു.
ശബരിമല വൃത്തിയോടെ സൂക്ഷിക്കേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഇരുമുടിക്കെട്ടിനുള്ളില്‍ പ്ലാസ്റ്റിക് പൊതിയില്‍ അവിലും മലരും എത്തിക്കുന്നത് ഒഴിവാക്കണം. പുണ്യം പൂങ്കാവനം പദ്ധതിയിലൂടെ ശുചീകരണം വലിയ രീതിയില്‍ നടക്കുന്നുണ്ടെങ്കിലും കൂടുതല്‍ ബോധവല്‍ക്കരണം ആവശ്യമാണ്.
കെട്ടുനിറ നടക്കുന്ന ക്ഷേത്രങ്ങളില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഗുരുസ്വാമിമാര്‍ പ്ലാസ്റ്റിക് ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും തന്ത്രി പറഞ്ഞു. സന്നിധാനത്ത് വിരിവെക്കുന്ന സ്ഥലങ്ങളിലെ പ്ലാസ്റ്റിക് തിരികെ കൊണ്ടുപോകാനായി തുണി സഞ്ചി വിതരണം ചെയ്യുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kandararu Mahesh Mohanaru reaction on Sabarimala plastic ban,Pathanamthitta, Sabarimala Temple, Sabarimala, Religion, News, Kerala.