https://www.doolnews.com/assets/2019/12/shafi-mohanlal-399x227.jpg

ഷാഫിയും മോഹന്‍ലാലും ആദ്യമായ് ഒന്നിക്കുന്നു; തിരക്കഥ ഒരുക്കുന്നത് വിഷ്ണു ഉണ്ണികൃഷ്ണന്‍

by

കൊച്ചി: സംവിധായകന്‍ ഷാഫിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്നു.

വിഷ്ണു ഉണ്ണികൃഷ്ണന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിലാണ് ഷാഫിയും മോഹന്‍ലാലും ഒന്നിക്കുന്നത്.

കോമഡി ചിത്രമായിരിക്കുമെന്നാണ് സൂചനകള്‍.സന്തോഷ് ടി കുരുവിളയും വൈശാഖ് രാജനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സിദ്ദിഖ് ഒരുക്കുന്ന ബിഗ് ബ്രദര്‍ ആണ് മോഹന്‍ലാലിന്റെ അടുത്ത റിലീസ്.

മോഹന്‍ലാലിന് ഒപ്പം ബോളിവുഡ് താരം അര്‍ബാസ് ഖാന്‍, അനൂപ് മേനോന്‍, സിദ്ദിഖ്, ടിനി ടോം, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഇര്‍ഷാദ് തുടങ്ങി ഒരു വലിയ താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ