https://www.doolnews.com/assets/2019/12/tharigamii-399x227.jpg

'പൗരത്വ ഭേദഗതി ബില്‍ ആര്‍.എസ്.എസ് അജണ്ടയുടെ തുടര്‍ച്ച'; ബില്‍ പൗരന്മാരെ മതാടിസ്ഥാനത്തില്‍ തരം തിരിക്കുമെന്നും യൂസുഫ് തരിഗാമി

by

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി ബില്‍ ആര്‍.എസ്.എസ് അജണ്ടയുടെ തുടര്‍ച്ചയെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസുഫ് തരിഗാമി.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിനു പിന്നിലുള്ള ആര്‍.എസ്.എസിന്റെ അജണ്ടയുടെ തുടര്‍ച്ചയാണ് പൗരത്വ ഭേദഗതി ബില്‍ എന്നാണ് തരിഗാമി അഭിപ്രയപ്പെട്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

” ഞാനും നിങ്ങളുമൊന്നും ഇതുവരെ ഹിന്ദുവും മുസ്‌ലിമുമായിരുന്നില്ല. പൗരത്വ ബില്‍ വരുന്നതോടെ അതായി മാറുകയാണ്. കരയുകയല്ലാതെ വേറെ നിവൃത്തിയില്ല.”- അദ്ദേഹം പറഞ്ഞു.

കാശ്മീരി ജനതയെ എങ്ങനെ കൂടെ നിര്‍ത്തുമെന്നതാണ് താനടക്കുമുള്ള കാശ്മീരിലെ രാഷ്ട്രീയ നേതാക്കള്‍ നേരിടുന്ന വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

” സംസ്ഥാനം ഇപ്പോഴും പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇന്റര്‍നെറ്റ് ഇല്ലാത്തതിനാല്‍ ഐ.ടി മേഖലയില്‍ മാത്രമല്ല വാണിജ്യ മേഖലയിലും തകര്‍ച്ച സംഭവിച്ചു. കുങ്കുമം വിളവെടുപ്പില്‍ 40 ശതമാനം നഷ്ടം സംഭവിച്ചു. ആപ്പിള്‍ കൃഷിയും നഷ്ടത്തിലാണ് .

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നിട്ടും കാശ്മീരിലെ സ്ഥിതി സാധാരണ നിലയിലാണെന്ന് പറഞ്ഞ് കബളിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍” തരിഗാമി പറഞ്ഞു.