https://janamtv.com/wp-content/uploads/2019/02/sbi.jpg

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ പലിശ നിരക്കുകള്‍ കുറച്ചു

by

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ പലിശ നിരക്കുകള്‍ കുറച്ചു. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിംഗ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കില്‍ 10 ബേസിസ് പോയിന്റാണ് സ്റ്റേറ്റ് ബാങ്ക് കുറച്ചത്.

ഇതോടെ എസ്ബിഐയുടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് 8 ശതമാനത്തില്‍ നിന്നും 7.90 ശതമാനമായി കുറയും. ഡിസംബര്‍ 10 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.