https://janamtv.com/wp-content/uploads/2019/12/lucy-kalapura.jpg

സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന്റെ ആത്മകഥ പ്രസിദ്ധീകരിച്ചു; ഡി സി ബുക്‌സ് പുസ്തകോത്സവത്തിനെതിരെ പ്രതിഷേധവുമായി തലശേരി അതിരൂപത

by

കണ്ണൂര്‍: ഡി സി ബുക്‌സ് പുസ്തകോത്സവത്തിനെതിരെ പ്രതിഷേധവുമായി തലശേരി അതിരൂപത. സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ പ്രസിദ്ധീകരിച്ചതില്‍ പ്രകോപിതരായാണ് തലശേരി അതിരൂപത പ്രതിഷേധവുമായി രംഗത്തെത്തിയത്. ടൗണ്‍ സ്‌ക്വയറില്‍ മേള നടക്കുന്ന സ്ഥലത്തെത്തിയ പ്രതിഷേധ സംഘം പുസ്തകോത്സവം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് താല്‍ക്കാലികമായി അവസാനിപ്പിച്ച ബുക്ക് ഫെയര്‍ പൊലീസ് സംരക്ഷണയില്‍ പുനരാരംഭിച്ചു. പുസ്തകം പ്രകാശനം ചെയ്തതിന് ശേഷം സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരെയും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു.

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥയിലെ ഉള്ളടക്കം സംബന്ധിച്ച് നേരത്തെ തന്നെ വിവാദങ്ങള്‍ ഉണ്ടായിരുന്നു. പുസ്തകത്തിന്റെ അച്ചടിയും വിതരണവും തടയണമെന്നാവശ്യപ്പെട്ട് എസ്എംഐ സന്യാസിന് സഭാംഗമായ സിസ്റ്റര്‍ ലിസിയാ ജോസഫ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.

പുസ്തകത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് ആക്ഷേപമുണ്ടെങ്കില്‍ പോലീസിനെ സമീപിക്കാമെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.