https://janamtv.com/wp-content/uploads/2019/12/ibrahim.jpg

ഇബ്രാഹിംകുഞ്ഞിനെതിരെ നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചെന്ന് വിജിലന്‍സ്

by

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ നിര്‍ണ്ണായക തെളിവ് ലഭിച്ചെന്ന് വിജിലന്‍സ്. കേസന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണെന്ന് വിജിലന്‍സിനെതിരെ ആരോപണ മുയര്‍ന്ന സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തല്‍.

ഗവര്‍ണറുടെ അനുമതി ലഭിച്ചാലുടന്‍ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘത്തലവന്‍ പറഞ്ഞു. അതേസമയം ഇബ്രാഹിംകുഞ്ഞ് തെറ്റ് ചെയ്തുവെന്ന് വ്യക്തമായതായും നിയമപരമായി മുന്നോട്ട് പോകുമെന്നും പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പ്രതികരിച്ചു.

കൂടാതെ പാലാരിവട്ടം പാലത്തില്‍ ഭാരപരിശോധന വേണമെന്ന ഹൈക്കോടതി ഉത്തരവില്‍ പുനപരിശോധനാ ഹര്‍ജി നല്‍കുമെന്നും മന്ത്രി പറഞ്ഞു.