https://janamtv.com/wp-content/uploads/2019/12/russia-olympic.jpg

റഷ്യക്ക് കായിക വിലക്ക്; ഒളിംപിക്സും ഖത്തർ ലോകകപ്പും നഷ്ടമാകും

by

മോസ്കോ: റഷ്യയ്ക്ക് നാല് വർഷത്തേക്ക് അന്താരാഷ്ട്ര കായിക വിലക്ക്. അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജൻസിയുടേതാണ് നടപടി. വിലക്കിനെ തുടർന്ന് ടോക്കിയോ ഒളിംപിക്സിലും 2022ൽ നടക്കുന്ന ഖത്തർ ലോകകപ്പിലും ബെയ്ജിംഗിൽ നടക്കുന്ന ശീതകാല ഒളിംപിക്സിലും റഷ്യക്ക് പങ്കെടുക്കാനാവില്ല. 2020ൽ നടക്കുന്ന യൂറോകപ്പ് ഫുട്ബോളിൽ റഷ്യക്ക് മത്സരിക്കാനാകും. അതിന് വിലക്ക് ബാധകമല്ല.

വിലക്കുള്ള നാല് വര്‍ഷം റഷ്യക്ക് അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാനോ മത്സരങ്ങള്‍ സംഘടിപ്പിക്കാനോ കഴിയില്ല. അതേസമയം ഉത്തേജക മരുന്ന് പരിശോധനയുടെ കടമ്പ കടക്കാനായാൽ റഷ്യൻ കായിക താരങ്ങൾക്ക് സ്വതന്ത്രമായി മത്സരിക്കാനാകും.

കായികതാരങ്ങളുടെ ഉത്തേജ മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ലബോറട്ടറി ഫലങ്ങളില്‍ കൃത്രിമം കാട്ടിയെന്ന് കാണിച്ചാണ് റഷ്യക്ക് വിലക്കേർപ്പെടുത്തിയത്. വിലക്കിനെതിരേ ഇരുപത്തിയൊന്ന് ദിവസത്തിനുള്ളില്‍ റഷ്യയ്ക്ക് അപ്പീല്‍ നല്‍കാം.