https://janamtv.com/wp-content/uploads/2019/12/modhi-arun-shoori.jpg

അരുണ്‍ ഷൂരിയുടെ ആരോഗ്യ നില തൃപ്തികരം; ഉടന്‍ ആശുപത്രി വിടും

by

മുംബൈ : മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ അരുണ്‍ ഷൂരിയുടെ ആരോഗ്യനില തൃപ്തികരം. ഉടന്‍ ആശുപത്രി വിടുമെന്ന് അധികൃതര്‍ അറിയിച്ചു. നടക്കുന്നതിനിടെ വീണ് പരിക്കേറ്റ് പുനെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം.

പരിക്കേറ്റതിനെ തുടര്‍ന്ന് ഡിസംബര്‍ ഒന്നിനാണ് 78 കാരനായ അരുണ്‍ ഷൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ആശുപത്രിയില്‍ എത്തി അരുണ്‍ ഷൂരിയെ സന്ദര്‍ശിച്ചു.