റേഷൻ കടകൾ വഴി കുറഞ്ഞ വിലയ്ക്ക് ഉള്ളി; തീരുമാനവുമായി പശ്ചിമ ബംഗാൾ സർക്കാർ
by Evartha Desk
രാജ്യമാകെ ഉള്ളിക്ക് ക്രമാതീതമായി വില വർദ്ധിക്കുമ്പോൾ ഈ പ്രതിസന്ധിക്ക് പരിഹാരമായി ഇനി മുതൽ റേഷൻ കടകൾ വഴി കുറഞ്ഞ വിലയ്ക്ക് ഉള്ളി നൽകാൻ പശ്ചിമ ബംഗാൾ സർക്കാരിന്റെ തീരുമാനം. സംസ്ഥാന തലസ്ഥാനമായ കൊൽക്കത്തയിലെ സഫൽ ബംഗ്ലാ ഔട്ട് ലെറ്റുകൾക്ക് പുറമേ 935 റേഷൻകടകളും 405 ഖദ്യാ സതി വഴിയും കുറഞ്ഞ വിലയ്ക്ക് ഉള്ളി നൽകാനാണ് തീരുമാനമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.
പദ്ധതിയുടെ വിജയത്തിനായി ചില സ്വാശ്രയ ഗ്രൂപ്പുകളെയും ഖദ്യാ സതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നിലവിൽ ബംഗാളിൽ സഫാൽ ബംഗ്ലാ സ്റ്റോറുകൾ 59 രൂപയ്ക്ക് ഉള്ളി നൽകുന്നുണ്ട്. സർക്കാർ തീരുമാനത്തോടെ ഇനി 935 റേഷൻ കടകളിലും ഇവ ലഭ്യമാകും. റേഷൻ കാർഡ് കാണിച്ചാൽ ഒരു കുടുംബത്തിന് ഒരു കിലോ ഉള്ളിയാണ് നൽകാൻ ഉദ്ദേശിക്കുന്നത്.