http://anweshanam.com/anw-images-1/anw-uploads-1/_anw-homemain/79150d502b5af4f6eec0cc82594297e7_M.jpg

ലോക സിനിമ വിഭാഗത്തില്‍ കയ്യടി നേടി  പാപ്പിച്ചായും  ഹാപ്പി എന്‍ഡും

by

 അള്‍ജീരയിയിലെ ആഭ്യന്തര കലാപം പ്രമേയമാകുന്ന  പാപ്പിച്ചായും ഫ്രഞ്ച് ചിത്രം ഹാപ്പി എന്‍ഡും ലോക സിനിമ വിഭാഗത്തില്‍ കയ്യടി നേടി. മല്‍സര വിഭാഗത്തിലെത്തിയ ആള്‍ ദിസ് വിക്ടറിയും ഇരുപത്തിനാലാമത് രാജ്യാന്തര മേളയില്‍ പ്രിയപ്പെട്ട ചിത്രമായി .സിനിമാട്ടോഗ്രാഫി കൊണ്ടും  സംഗീതം കൊണ്ടും ഫൈവ് ഈസ് ദ പെര്‍ഫെക്ട് നമ്പരും പ്രക്ഷേകരെ വിസ്മയിപ്പിച്ചു.

 അള്‍ജീരിയയില്‍ സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെട്ട 90 കളില്‍ മതത്തിന്റെ വിലക്കുകളെ മറിടക്കാന്‍ 19 കാരി നജ്‍മ ശ്രമിക്കുന്നു. യഥാസ്ഥിതിക വേഷം ധരിക്കാത്തതിന് സഹോദരി വീട്ടുമുറ്റത്ത് മതഭ്രാന്തരുടെ   വെടിയേറ്റ് മരിക്കുന്നു. യഥാസ്ഥിതിക സമൂഹം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ പോരാട്ടതിനറങ്ങുന്ന ഫാഷന്‍ ഡിസൈനറായ നജ്മ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ഫാഷന്‍ ഷോ നടത്തുകയാണ്. ക്ലൈമാക്സില്‍ ഏവരെയും വേദനിപ്പിക്കുന്നു പാപ്പിച്ച  ലബനിനിലെ ഹിസ്ബുല്ല ഇസ്രായേല്‍ യുദ്ധത്തില്‍ പിതാവിനെ തേടി പോകുന്ന മാര്‍വിന്‍ ഇസ്രയേല്‍ പട്ടാളക്കാരുടെ മുന്നില്‍ അകപ്പെടുന്നതാണ് ആള്‍ ദിസ് വിക്ടറിയുടെ  പ്രമേയം. ലോക സിനിമ വിഭാഗത്തിലെത്തിയ 5  ഈസ് ദ പെര്‍ഫക്ട് നമ്പരും മികച്ച പ്രതികരണം നേടി. 

 പിയാനോ ടീച്ചറിലൂടെയും ചാച്ചെയിലൂടെയും ആമറിലൂടെയും അത്ഭുതപ്പെടുത്തിയ ഓസ്ട്രിയന്‍ സംവിധായകന്‍ മൈക്കില്‍ ഹെനേക്കയുടെ ഹാപ്പി എന്‍‌‍ഡ് ക്ലൈമാക്സുവരെയും നാടകീയ നിലനിര്‍ത്തുന്ന ചിത്രമാണ്. ആര്‍ക്കും സ്വകാര്യതയില്ലെന്ന് ചാച്ചയിലൂടെ നമ്മളോട് പറഞ്ഞ മെക്കില്‍ ഹെനേക്ക ഇവിടെയും തകര്‍ത്തു. 

 ഫ്രഞ്ച് ബോക്സ് ഓഫീസില്‍ വമ്പന്‍ ഹിറ്റായിരുന്നു വനിത സംവിധായിക മൗനിയ മെഡോറിന്റെ പ്രഥമ ചിത്രമായ പാപ്പിച്ച. അള്‍ജീരിയയില്‍ ചിത്രീകരിച്ച സിനിമ   കാന്‍ ചലച്ചിത്രമേളയില്‍ 24 പുരസ്ക്കാരങ്ങള്‍ നേടി.  2017ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഹാപ്പി എന്‍‍ഡ്. വെനീസ് ചലച്ചിത്ര മേളയില്‍ പ്രേക്ഷക പുരസ്ക്കാരം നേടിയ ചിത്രമാണ് ആള്‍ ദിസ് വിക്ടറി.ഈ സിനിമകള്‍ വരും ദിവസങ്ങളില്‍ വീണ്ടും പ്രദര്‍ശിപ്പിക്കും