https://images.assettype.com/mediaone%2F2019-12%2Ffd7f3651-d5e2-49f4-a292-2e7d72260890%2F68125387.jpg?w=640&auto=format%2Ccompress&fit=max

ബിഹൈന്‍ഡ് വുഡ്സ് ഗോള്‍ഡ് മെഡല്‍സില്‍ ഷെയിന്‍ നിഗത്തിന് ബെസ്റ്റ് ആക്ടര്‍ ജൂറി പരാമര്‍ശം

മലയാളത്തിലെ യുവതാരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ചതിന് ഷെയിന്‍ നിഗത്തിന് അംഗീകാരം

by

മലയാളത്തിലെ യുവതാരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ഷെയിന്‍ നിഗത്തിന് മികച്ച നടനുള്ള ജൂറി പരാമര്‍ശം. കുമ്പളങ്ങി നൈറ്റ്സ്, ഇഷ്ക് എന്നീ സിനിമയിലെ മികച്ച പ്രകടനത്തിനാണ് ബിഹൈന്‍ഡ് വുഡ്സ് അവാര്‍ഡ്സില്‍ ഷെയിനിനെ ജൂറി പരാമര്‍ശം ലഭിച്ചത്.

തമിഴ്‌നാട്ടിലെ മികച്ച ഓണ്‍ലൈന്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഒന്നായ ബിഹൈന്‍ഡ് വുഡ്സ് സംഘടിപ്പിച്ച അവാര്‍ഡ് നിശയിലാണ് താരം നേട്ടം സ്വന്തമാക്കിയത്. മലയാളത്തിന്‍റെ യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്‍മാനും മുന്‍പ് ബിഹൈന്‍ഡ് വുഡ്‌സ് പുരസ്കാരം ലഭിച്ചിരുന്നു.

വിജയ് ദേവര്‍കൊണ്ടയാണ് ഷെയിന് പുരസ്കാരം സമ്മാനിച്ചത്. വമ്പന്‍ താരനിരയെ തന്നെ സാക്ഷി നിര്‍ത്തിയാണ് ഷെയിന്‍ അവാര്‍ഡ് ഏറ്റു വാങ്ങിയത്. വിക്രം നായകനായി അഭിനയിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ പ്രധാനവേഷം ചെയ്തുകൊണ്ട് തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുമ്പോഴാണ് താരത്തിന്‍റെ അവാര്‍ഡ് നേട്ടം.