ആഭ്യന്തരമന്ത്രിയെ നേരില്‍ക്കണ്ടിട്ടും ഫലമുണ്ടായില്ല; ഗുജറാത്തില്‍ വ്യവസായിക്കെതിരായ ലൈംഗികാക്രമണ പരാതിയില്‍ കേസെടുക്കാന്‍ തയ്യാറാകാതെ പൊലീസ്
by ന്യൂസ് ഡെസ്ക്അഹമ്മദാബാദ്: ഗുജറാത്തില്‍ വ്യവസായിക്കെതിരെ നല്‍കിയ ലൈംഗികാക്രമണ പരാതിയില്‍ 19 ദിവസം കഴിഞ്ഞിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാതെ പൊലീസ്. അഹമ്മദാബാദിലെ പ്ലാന്റില്‍ ജോലി ചെയ്യുന്ന 28-കാരിയായ യുവതിയാണു പരാതി നല്‍കിയിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
രാജസ്ഥാന്‍ സ്വദേശിയായ ഈ യുവതി ഇതുസംബന്ധിച്ച് ഗുജറാത്ത് ആഭ്യന്തരമന്ത്രി പ്രദീപ്‌സിങ് ജഡേജയ്ക്കു പരാതി നല്‍കിയിരുന്നു. ഇദ്ദേഹത്തെ നേരില്‍ക്കണ്ടാണു പരാതി നല്‍കിയത്. എന്നിട്ടും ഫലമുണ്ടായില്ല.
വ്യവസായിയുടെ പ്ലാന്റില്‍ 2013 മുതല്‍ താന്‍ ജോലി ചെയ്യുകയാണെന്നു യുവതി പരാതിയില്‍ പറയുന്നു. കീടനാശിനികളും വിളകളുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളുമാണ് ഇവിടെ നിര്‍മിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
2013 ഡിസംബറില്‍ തനിക്കു സാമ്പത്തികപ്രശ്‌നമുണ്ടായപ്പോള്‍ ഇയാള്‍ ഒരുലക്ഷം രൂപ നല്‍കിയെന്നും തുടര്‍ന്നു സ്ഥാപനം നടത്താന്‍ പോകുന്ന ഒരു പദ്ധതിയില്‍ പങ്കാളിയാക്കാമെന്നു വാഗ്ദാനം ചെയ്തതായും യുവതി പറഞ്ഞു.
ഇതിന്റെ ഭാഗമായി ഗാന്ധിനഗറിലേക്കു നടത്തിയ ഒരു യാത്രയ്ക്കിടെ കുദാസന്‍ ഗ്രാമത്തിലെ ഒരു ഹോട്ടലില്‍ മുറിയെടുത്തപ്പോഴാണു തനിക്കു നേരെ ലൈംഗികാക്രമണം ഉണ്ടായതെന്നു യുവതി പറയുന്നു. ഇത് അയാള്‍ ഒരു ഒളിക്യാമറ വെച്ച് ഷൂട്ട് ചെയ്തതായും ആരോപിക്കുന്നു.
ഇതുപയോഗിച്ചാണ് വീണ്ടും തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്ത് ലൈംഗികമായി ആക്രമിച്ചതെന്നു യുവതിയുടെ പരാതിയിലുണ്ട്.
നേരത്തേ ഇതേ വ്യവസായിക്കെതിരെ 32-കാരിയായ ഒരു യുവതിയും സമാന പരാതി ഉന്നയിച്ചിരുന്നു. ഇയാളുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന യുവതിയാണു പരാതി നല്‍കിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കഴിഞ്ഞയാഴ്ച ഈ രണ്ടു സ്ത്രീകളും ആഭ്യന്തരമന്ത്രിയെ കാണുകയും ചെയ്തിരുന്നു. എന്നാല്‍ കാര്യമുണ്ടായില്ല. ആറുവര്‍ഷം മുന്‍പു നടന്ന കേസായതിനാല്‍ ആരോപണം ഉറപ്പായതിനു ശേഷം മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്യൂ എന്ന് ക്രൈംബ്രാഞ്ച് വനിതാ സെല്‍ എ.സി.പി മിനി ജോസഫ് ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞു.