സാമ്പത്തിക പ്രതിസന്ധിക്കിടെ കോളജ് യൂണിയൻ ചെയർമാൻമാർക്ക് പരിശീലനം യുകെയില്‍
by മനോരമ ലേഖകൻതിരുവനന്തപുരം∙ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ, കോളജ് യൂണിയൻ ചെയർമാൻമാരെ സർക്കാർ വിദേശത്ത് പരിശീലനത്തിന് അയയ്ക്കുന്നു. 70 സർക്കാർ കോളജുകളിലെ ചെയർമാന്‍മാരെയാണു നേതൃപരിശീലനത്തിന് ലണ്ടനിലെ കാർഡിഫ് സർവകലാശാലയിലേക്ക് അയയ്ക്കുന്നത്. ഒരു കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഫ്ലെയർ പദ്ധതിയുടെ ഭാഗമായാണ് സർക്കാർ ആട്സ് ആൻറ് സയൻസ് കോളജുകളിലെ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥി പ്രതിനിധികൾക്ക് ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിശീലനം. ഡിസംബറിനു മുൻപ് പദ്ധതിയുടെ സംസ്ഥാന കോ ഓർഡിനേറ്റർക്ക് വിദ്യാർഥികൾ അപേക്ഷ സമർപ്പിക്കണം. കോ ഓർഡിനേറ്റർ ശുപാർശ ചെയ്യുന്ന അപേക്ഷകൾ പരിശോധിച്ച് പരിശീലനത്തിനു പോകുന്നവരെ തിരഞ്ഞെടുക്കുന്നത് കോളജ് വിദ്യാഭ്യാസ ഡയറക്ടറായിരിക്കും.
English Summary: Kerala Govt to sent college students to cardiff university london