https://janamtv.com/wp-content/uploads/2019/06/gst.jpg

നവീകരിച്ച ജിഎസ്ടി ഫോമുകള്‍ ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

by

തിരുവനന്തപുരം: നവീകരിച്ച ജിഎസ്ടി റിട്ടേണ്‍ ഫോമുകള്‍ 2020 ഏപ്രില്‍ മുതല്‍ പ്രബല്യത്തില്‍ വരും. ഏപ്രില്‍ ഒന്ന് മുതല്‍ ഫോമുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് സെന്‍ട്രല്‍ ടാക്‌സ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ കെ. ആര്‍ ഉദയ്ഭാസ്‌കര്‍ അറിയിച്ചു. ജിഎസ്ടി ദായകര്‍ക്കായി നടത്തിയ പരിശീലന പരിപാടിക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുക്കിയ ജിഎസ്ടി ഫോമുകളെ കുറിച്ചും പോര്‍ട്ടല്‍ ഉപയോഗിക്കുന്നതിനെ കുറിച്ചുമാണ് ദിഎസ്ടി ദായകര്‍ക്ക് പരിപാടിയില്‍ പരിശീലനം നല്‍കിയത്.

കേരളത്തില്‍ 3.8 ലക്ഷത്തിലധികം സ്ഥാപനങ്ങളാണ് ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുത്തിട്ടുള്ളത്. വരും ദിവസങ്ങളില്‍ നവീകരിച്ച ഫോമുകള്‍ എങ്ങിനെ ഉപയോഗിക്കണം എന്നത് സംബന്ധിച്ച് കൂടുതല്‍ പരിശീലന ക്ലാസ്സുകള്‍ സംഘടിപ്പിക്കുമെന്നും ഉദയഭാസ്‌കര്‍ വ്യക്തമാക്കി.