കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത് ബിജെപിയ്ക്ക് മേല്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം; പ്രധാനമന്ത്രി
by Janam TV Web Deskന്യൂഡല്‍ഹി : ജനങ്ങള്‍ ബിജെപിയില്‍ അര്‍പ്പിച്ച വിശ്വാസം എത്രത്തോളം ഉണ്ടെന്നാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശക്തവും സ്ഥിരതയുമുള്ള സര്‍ക്കാരിന് കര്‍ണാടകയിലെ ജനങ്ങള്‍ കൂടുതല്‍ ശക്തി പകര്‍ന്നിരിക്കുകയാണ്. കോണ്‍ഗ്രസിനും ജെഡിഎസിനും തങ്ങളെ ചതിക്കാന്‍ ആവില്ലെന്ന് ജനങ്ങള്‍ തെളിയിച്ചെന്നും കര്‍ണാടകയിലെ മുഴുവന്‍ ജനങ്ങള്‍ക്കും തന്റെ നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പ്രയത്‌നമാണ് കര്‍ണാടകയിലെ വിജയത്തിന് കാരണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ വ്യക്തമാക്കി. ജനങ്ങള്‍ 15 ല്‍ 12 സീറ്റും ബിജെപിയ്ക്ക് നല്‍കി. ബിജെപിയെ അധികാരത്തിലേറ്റിയ കര്‍ണാടക ജനതയ്ക്കും പ്രധാനമന്ത്രി നരേന്ദ്രേ മോദിക്കും അമിത് ഷായ്ക്കും അകമഴിഞ്ഞ നന്ദി അറിയിച്ചു കൊള്ളുന്നു എന്നും യെദ്യൂരപ്പ പറഞ്ഞു.
കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ 15 ല്‍ 12 സീറ്റും നേടി മികച്ച വിജയമാണ് ബിജെപി കൈവരിച്ചത്. ജെഡിഎസിന് ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളില്‍ പോലും അനായാസം വിജയിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ 12 സീറ്റുകള്‍ കൂടി നേടിയ ബിജെപിയ്ക്ക് 118 പേരുടെ അംഗബലമാണ് നിലവില്‍ ഉള്ളത്. ആറ് സീറ്റു മാത്രമായിരുന്നു അധികാരം നിലനിര്‍ത്താന്‍ ബിജെപിയ്ക്ക് വേണ്ടിയിരുന്നത്. എന്നാല്‍ 12 സീറ്റുകള്‍ സ്വന്തമാക്കി അട്ടിമറി വിജയമാണ് ബിജെപി സ്വന്തമാക്കിയത്.