
അർധനഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചവർക്കെതിരേ രമ്യ പാണ്ഡ്യൻ
by depika.comസോഷ്യൽ മീഡിയയിൽ തന്റെ പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി അർധനഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചവർക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യൻ താരം രമ്യ പാണ്ഡ്യൻ. സാരിയുടുത്ത് ഗ്ലാമർ വേഷത്തിലുള്ള രമ്യ പാണ്ഡ്യന്റെ ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇതിനെ വിമർശിച്ച് കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഈ ചിത്രങ്ങളിൽ മാറ്റങ്ങൾ വരുത്തി അർധനഗ്ന ചിത്രങ്ങളുണ്ടാക്കി ചിലർ വ്യാജ അക്കൗണ്ടുകൾ വഴി പോസ്റ്റു ചെയ്തത്. എന്തായാലും ഇവർക്കെതിരേ നിയമനടപടിക്കൊരുങ്ങുകയാണ് രമ്യ പാണ്ഡ്യൻ. തന്റെ പേരിൽ വ്യാജ അക്കൗണ്ടുകൾ കാണുകയാണെങ്കിൽ എത്രയും പെട്ടെന്ന് അറിയിക്കണമെന്നും താരം സോഷ്യൽ മീഡിയിയലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.