കര്‍ണാടക ഉപതിരഞ്ഞെടുപ്പ്; ബിജെപി 15-ല്‍ 11 സീറ്റുകളില്‍ മുന്നേറുന്നു, പ്രവര്‍ത്തകര്‍ ആഘോഷം ആരംഭിച്ചു
by veenaബെംഗളൂരു: കര്‍ണാടക ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ബിജെപി 15-ല്‍ 11 സീറ്റുകളില്‍ മുന്നേറുന്നു. ഇതിന് പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ ആഘോഷം ആരംഭിച്ചു. പാര്‍ട്ടി ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മധുര വിതരണം നടത്തിയും ഇപ്പോള്‍ തന്നെ ആഘോഷം തുടങ്ങിയിട്ടുണ്ട്.
ബി.എസ്.യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന നിര്‍ണായക ഉപതിരഞ്ഞെടുപ്പാണിത്. എംഎല്‍എമാര്‍ കൂറുമാറി ബിജെപി പാളയത്തിലെത്തിയിട്ടും സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെടുന്നത് കോണ്‍ഗ്രസിനും ജെഡിഎസിനും കനത്ത തിരിച്ചടിയാകും.
തിരഞ്ഞെടുപ്പ് നടന്ന 13 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്, ജെ.ഡി.എസ്. വിമതരെയാണ് ബി.ജെ.പി. സ്ഥാനാര്‍ഥിയാക്കിയത്. ജയിച്ചാല്‍ ഇതില്‍ പലരും മന്ത്രിമാരായേക്കും. ആ ഉറപ്പിലാണ് വിമതരില്‍ പലരും ബിജെപിയിലേക്കെത്തിയത്.
ഭരണം നിലനിര്‍ത്താന്‍ ചുരുങ്ങിയത് ആറ് സീറ്റുകളിലെങ്കിലും ബിജെപിക്ക് ജയിക്കണം. ബിജെപി വന്‍ നേട്ടമുണ്ടാകുമെന്ന് എക്‌സിറ്റ് പോളുകളുകളും പ്രവചിച്ചിരുന്നു. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ ബിജെപി 11 സീറ്റിലും കോണ്‍ഗ്രസ് രണ്ട് സീറ്റിലും ജെഡിഎസും ഒരിടത്തും മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഒരിടത്ത് സ്വതന്ത്രനാണ് മുന്നില്‍.