ഭാര്യ പറഞ്ഞു ഭര്‍ത്താവ് അത് ശിരസാവഹിച്ചു; താലികെട്ടിയവളുടെ ആവശ്യപ്രകാരം സഹോദരിമാര്‍ക്ക് ഒരുമിച്ച് താലി ചാര്‍ത്തി യുവാവ്
by kvartha preഭോപ്പാല്‍: (www.kvartha.com 09.12.2019) ഭാര്യ പറഞ്ഞു ഭര്‍ത്താവ് അത് ശിരസാവഹിച്ചു. താലികെട്ടിയവളുടെ ആവശ്യപ്രകാരം സഹോദരിമാര്‍ക്ക് ഒരുമിച്ച് താലി ചാര്‍ത്തി യുവാവ്. മധ്യപ്രദേശ് ഭോപ്പാലിലെ ബിന്ദ് ജില്ലയില്‍ കഴിഞ്ഞദിവസമാണ് അത്യപൂര്‍വ വിവാഹം നടന്നത്. സഹോദരി രചനയെ വിവാഹം കഴിക്കുന്നതിനൊപ്പം ഭാര്യ വിനീതയെ ഇയാള്‍ ഒരിക്കല്‍ കൂടി വിവാഹം ചെയ്യുകയായിരുന്നു.
ദിലീപ് എന്ന യുവാവാണ് താന്‍ ഒമ്പതുവര്‍ഷം മുമ്പ് താലി ചാര്‍ത്തിയ വിനീത എന്ന ഭാര്യയുടെ ആവശ്യത്തിനു മുന്നില്‍ തലകുനിച്ചത്. ദമ്പതികള്‍ക്ക് മൂന്നു മക്കളും ഉണ്ട്. അസുഖ ബാധിതയായ തനിക്ക് ഭര്‍ത്താവിനേയും മക്കളേയും പരിചരിക്കാന്‍ കഴിയുന്നില്ലെന്നും അതുകൊണ്ട് സഹോദരി രചനയെ വിവാഹം കഴിക്കണമെന്നുമായിരുന്നു വിനീതയുടെ ആവശ്യം.
ഈ ആവശ്യം തള്ളിക്കളയാനാവാതെ സഹോദരിമാരെ ഒരുമിച്ച് താലി ചാര്‍ത്തിയാണ് ബിന്ദ് ജില്ലയില്‍ അപൂര്‍വ രംഗങ്ങള്‍ അരങ്ങേറിയത്. വിവാഹ ചടങ്ങില്‍ ദിലീപ് രചനയ്ക്കും വിനീതയ്ക്കും മാലകള്‍ കൈമാറി.
അതേസമയം ദിലീപിന് കഴിഞ്ഞ കുറേ നാളുകളായി രചനയെ ഇഷ്ടമാണ്. രചനയെ വിവാഹം കഴിക്കാന്‍ ഇയാള്‍ ആഗ്രഹിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇക്കാര്യം ഭാര്യയെ അറിയിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ ആഗ്രഹത്തിനു മുന്നില്‍ എതിരു പറയാന്‍ വിനീതയ്ക്ക് കഴിഞ്ഞുമില്ല. അങ്ങനെയാണ് വിവാഹം നടന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Madhya Pradesh: 2 sisters marry same man at wedding ceremony, Religion, Marriage, Children, National.