https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2019/12/9/delhi-anaj-mandi-fire.jpg
അനാജ് മണ്ഡിയിലെ അനധികൃത ഫാക്ടറിക്കുള്ളിൽ വീണ്ടും തീപിടിച്ചപ്പോൾ. ചിത്രം: എഎൻഐ

43 പേർ‌ വെന്തു മരിച്ച ഫാക്ടറിയിൽ വീണ്ടും തീപിടുത്തം

by

ന്യൂഡൽഹി∙ 43 പേർ‌ വെന്തു മരിച്ച ഡൽഹിയിലെ റാണി ഝാൻസി റോഡിലെ തിരക്കേറിയ അനാജ് മണ്ഡിയിലെ അനധികൃത ഫാക്ടറിക്കുള്ളിൽ വീണ്ടും തീപിടുത്തം. ചെറിയ രീതിയിലുള്ള തീയാണെന്നും ആളുകൾ അലാറാം മുഴക്കിയതിനാൽ വളരെ പെട്ടെന്ന് അണയ്ക്കാനായെന്നും ഡൽഹി അഗ്നിശമന സേന അറിയിച്ചു. നാലു അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ഞായറാഴ്ച പുലർച്ചെ അഞ്ചിന് ഇതേ ഫാക്ടറിക്കുള്ളിൽ ഉണ്ടായ തീപിടുത്തത്തിൽ 47 പേർ മരിച്ചിരുന്നു. സംഭവത്തിൽ ഇരുപതോളം പേർക്ക് പൊള്ളലേറ്റിരുന്നു. ബിഹാർ, ബംഗാൾ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടവരിൽ ഏറെയും. പുലർച്ചെ  എല്ലാവരും ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം. ബാഗ്, പ്ലാസ്റ്റിക് കുപ്പി, കന്നാസ് തുടങ്ങിയവ നിർമിക്കുന്ന ഫാക്ടറിക്കു ലൈസൻസോ അഗ്നിസുരക്ഷാ സംവിധാനങ്ങളോ ഇല്ല. ഇടുങ്ങിയ തെരുവിലൂടെ അഗ്നിരക്ഷാ വാഹനങ്ങൾക്ക് എത്താൻ കഴിയാഞ്ഞതിനാൽ ചെറിയ വാഹനങ്ങൾ എത്തിച്ചാണു തീയണച്ചത്.

English Summary : Another fire at Anaj Mandi factory building where 43 people died on Sunday