https://janamtv.com/wp-content/uploads/2019/12/amith-2.jpg

ദേശീയ പൗരത്വബില്‍ :അനുകൂല നിലപാടെടുത്ത് ശിവസേനയും,   എതിര്‍ത്തവരില്‍ മുസ്ലിംലീഗും സിപിഎമ്മും

by

ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമഭേദഗതി ബില്ലിന് ലോക്‌സഭയില്‍ അവതരണാനുമതി ലഭിച്ചു. ബില്‍ അവതരണത്തിനെ അനുകൂലിച്ച് 293 പേര്‍ വോട്ട് ചെയ്തു. 82 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മുസ്ലിംലീഗും ഡിഎംകെയും എന്‍സിപിയും എതിര്‍ത്തു വോട്ട് ചെയ്തപ്പോള്‍ ശിവസേനയും ടിഡിപിയും ബിജു ജനതാദളും ബില്ലവതരണത്തിന് പിന്തുണച്ച് വോട്ട് ചെയ്തു.

ബില്ലിനെ എതിര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ആഭ്യന്തര മന്ത്രി അമിത്ഷാ മറുപടി നല്‍കി. എല്ലാ ആരോപണങ്ങള്‍ക്കും താന്‍ മറുപടി നല്‍കുമെന്നും പ്രതിപക്ഷാഗംങ്ങള്‍ സഭ വിട്ടു പോകരുതെന്നും അമിത്ഷാ ആദ്യമേ വ്യക്തമാക്കി.

ബില്‍ ഭരണഘടനാ വിരുദ്ധമെന്ന് പികെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയില്‍ പറഞ്ഞു. എന്നാല്‍ ബില്‍ ഒരുശതമാനം പോലും ന്യൂനപക്ഷങ്ങള്‍ക്കെതിരല്ലെന്ന് അമിത്ഷാ മറുപടി നല്‍കി.