https://janamtv.com/wp-content/uploads/2019/10/arrest.jpg

കൊല്ലത്ത് വീണ്ടും പീഡനം; 65 കാരന്‍ അറസ്റ്റില്‍

by

കൊല്ലം: കൊല്ലത്ത് വീണ്ടും പീഡനം. കാവനാട് പൂവന്‍ പുഴ തൈയ്ക്കാക്കാവിന് സമീപത്താണ് പതിനൊന്ന് വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ 65 കാരനായ വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു .പൂവന്‍ പുഴ സ്വദേശിയായ മണിയനെയാണ് ശക്തികുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത് .

സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയായ കുട്ടിയുടെ കൈയ്യില്‍ നൂറിന്റെ നോട്ടുകള്‍ ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ അധ്യാപകര്‍ ചോദ്യം ചെയ്തപ്പോഴാണ് പീഡന കഥ പുറത്ത് അറിയുന്നത്. തുടര്‍ന്ന് സ്‌ക്കൂള്‍ അധികൃതര്‍ ശക്തികുളങ്ങര പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് പ്രതിയെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തു .

ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചതായി പോലീസിനോട് സമ്മതിച്ചു.തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. അയല്‍വാസിയായ ഇയാള്‍ കഴിഞ്ഞ അവധിക്കാലം മുതല്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പോലിസ് പറഞ്ഞു.