https://img.manoramanews.com/content/dam/mm/mnews/news/spotlight/images/2019/12/9/miss-universe.jpg

ദക്ഷിണാഫ്രിക്കയുടെ സോസിബിനി മിസ് യൂണിവേഴ്സ്; ഉത്തരങ്ങള്‍ക്ക് കയ്യടി

by

സൗന്ദര്യത്തിന്റേയും ബുദ്ധിയുടേയും കൃത്യമായ വിലയിരുത്തലാണ് ലോകസുന്ദരിപ്പട്ടത്തിനായുള്ള മത്സരങ്ങൾ. ദക്ഷിണാഫ്രിക്കന്‍ സുന്ദരിയായ സോസിബിനി ടുന്‍സിയാണ് ഇത്തവണ മിസ് യൂണിവേഴ്സ്. മത്സരാർഥികളുടെ ഉത്തരങ്ങളാണ് പലപ്പോഴും കിരീട ധാരണത്തിലേക്കെത്തുന്നത്. 

https://img.manoramanews.com/content/dam/mm/mnews/news/spotlight/images/2019/12/9/missunivers2.jpg

യുവതലമുറയിലെ പെണ്‍കുട്ടികള്‍ക്ക് നാം പഠിപ്പിച്ചുകൊടുക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണ്?  മിസ് യൂണിവേഴ്‌സ് മത്സരത്തിലെ ചോദ്യോത്തര റൗണ്ടില്‍ ദക്ഷിണാഫ്രിക്കന്‍ സുന്ദരി സോസിബിനി ടുന്‍സി നേരിട്ട ചോദ്യമിതാണ്.

അത് നേതൃപാടവമാണ്. വളരെക്കാലമായി യുവതലമുറയിലെ പെണ്‍കുട്ടികളിലും സ്ത്രീകളിലും വളരെ കുറവാണ് അതുകണ്ടുവരുന്നത്. ഞങ്ങള്‍ അത് ആഗ്രഹിക്കാത്തതുകൊണ്ടല്ല, മറിച്ച് സമൂഹം സ്ത്രീകള്‍ അങ്ങനെയായിരിക്കണം എന്ന് അടയാളപ്പെടുത്തിയതുകൊണ്ടാണ്. ഞാന്‍ കരുതുന്നത് ലോകത്തെ ഏറ്റവും കരുത്തര്‍ ഞങ്ങളെന്നാണ്. ഒരു നിമിഷം പോലും ആലോചിക്കാതെ ആയിരുന്നു സോസിബിനിയുടെ മറുപടി.

https://img.manoramanews.com/content/dam/mm/mnews/news/spotlight/images/2019/12/9/miss-universe3.jpg

അതുകൊണ്ട് ഞങ്ങള്‍ക്ക് എല്ലാ അവസരവും നല്‍കപ്പെടണം, അതുകൊണ്ട് ഈ പെണ്‍കുട്ടികളെ നിര്‍ബന്ധമായും പഠിപ്പിക്കേണ്ടത് ആ സ്ഥലമുപയോഗിക്കാനാണ്. സമൂഹത്തിലെ സ്ഥലമുപയോഗിക്കുക, സ്വയം ദൃഢീകരിക്കുക എന്നതിനേക്കാള്‍ പ്രധാനപ്പെട്ടത് മറ്റൊന്നുമില്ല.' നിറഞ്ഞ കൈയടികളോടെയും ആര്‍പ്പുവിളികളോടെയുമാണ് സോസിബിനി ടുന്‍സിയുടെ മറുപടി കാണികള്‍ ഏറ്റെടുത്തത്. ദക്ഷിണാഫ്രിക്കയിലെ സോലോ സ്വദേശിനിയായ സോസിബിനി സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്.

മത്സരത്തില്‍ മിസ് യൂണിവേഴ്‌സ് പ്യൂര്‍ട്ടോറിക്കോ, മിസ് യൂണിവേഴ്‌സ് മെക്‌സികോ എന്നിവര്‍ യഥാക്രമം ഫസ്റ്റ് റണ്ണറപ്പും സെക്കന്‍ഡ് റണ്ണറപ്പുമായി.