https://img.manoramanews.com/content/dam/mm/mnews/news/kerala/images/2019/12/9/idk-thodupuzha-drunk-attack.jpg

ഓട്ടോ പിടിച്ച് ബസിനു പിന്നാലെ പാഞ്ഞു; യാത്രക്കാരന്റെ മുണ്ട് പറിച്ചോടി

by

മൊബൈൽ ഫോൺ ബസിൽ മറന്നു വച്ചു എന്നു പറഞ്ഞു നഗരത്തിൽ നിന്ന് ഓട്ടോറിക്ഷ പിടിച്ച് സ്വകാര്യ ബസിനു പിന്നാലെ പാഞ്ഞ മദ്യപൻ ബസിൽ കയറി യാത്രക്കാരന്റെ മുണ്ട് പറിച്ചോടി. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ അഞ്ചിരി ഭാഗത്തായിരുന്നു സംഭവം. ബസിനു പിന്നാലെ 7 കിലോമീറ്റർ ഓട്ടോയിൽ എത്തി ബസിനുള്ളിൽ കയറി പൊരിഞ്ഞ അടിയുണ്ടാക്കിയ ശേഷമാണ് യാത്രക്കാരനായ യുവാവിന്റെ ഉടുമുണ്ടും പറിച്ച് ഓടിയത്. ഇതിനിടെ ഓട്ടം വിളിച്ചു കൊണ്ടു വന്ന ഓട്ടോറിക്ഷയുടെ കണ്ണാടിച്ചില്ല് മദ്യപന്റെ കൈ തട്ടി പൊട്ടി.

ഇതിനു ശേഷം യുവാവിന്റെ മുണ്ട് കയ്യിൽ പിടിച്ച് റോഡിലൂടെ ഇരുട്ടിൽ പാഞ്ഞ ഇയാളെ ഓട്ടോ ഡ്രൈവറും നാട്ടുകാരും പിന്നാലെ വാഹനത്തിൽ പോയി തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തൊടുപുഴ നഗരത്തിൽ ഓടുന്ന ഓട്ടോറിക്ഷ തൊഴിലാളിയുടെ ഓട്ടത്തിന്റെ കൂലിയും ഒപ്പം കണ്ണാടിച്ചില്ലും നഷ്ടമായി.