ഭാര്യ സമ്മതിച്ചു; ഭാര്യാസഹോദരിയെ കൂടി വിവാഹം ചെയ്ത് യുവാവ്
by സ്വന്തം ലേഖകൻഭാര്യയുടെ ആവശ്യങ്ങൾ സാധിച്ചുകൊടുക്കുന്നവരാണ് നല്ല ഭര്‍ത്താക്കന്മാർ. ഭാര്യയുടെ എല്ലാ ആവശ്യങ്ങളും ചെവികൊള്ളണമെന്നുമില്ല. പക്ഷേ മധ്യപ്രദേശില്‍ ഭോപ്പാലിലെ ഒരു യുവാവിനോട് ഭാര്യ ആവശ്യപ്പെട്ടത് തന്റെ സഹോദരിയെ കൂടി വിവാഹം ചെയ്യാനാണ്. ഭോപ്പാലിലെ ബിന്ദ് ജില്ലയിലാണ് അപൂർവ വിവാഹം നടന്നത്.
ദിലീപ് എന്ന യുവാവാണ് സഹോദരിമാരെ ഒരുമിച്ച് താലി ചാർത്തിയത്. വിനീത, രചന എന്നിവരെയാണ് ഒരേസമയം താലി ചാർത്തിയത്. ഒൻപത് വർഷങ്ങൾക്ക് മുൻപ് ദിലീപ് വിനീതയെ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തിൽ മൂന്ന് കുട്ടികളും ഇവർക്കുണ്ട്. അസുഖ ബാധിതയായ തനിക്ക് കുട്ടികളെ നോക്കാൻ കഴിയാത്ത സാഹചര്യമാണെന്നും അതിനാൽ സഹോദരിയായ രചനയെ വിവാഹം കഴിക്കണമെന്നും ഭാര്യ ആവശ്യപ്പെടുകയായിരുന്നുവെന്ന് യുവാവ് പറയുന്നു.
ഭാര്യയോട് താൻ രചനയുമായി കുറച്ചുകാലങ്ങളായി പ്രണയത്തിലാണെന്നും വിവാഹം ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും അറിയിച്ചു. ഭാര്യ ഇത് സമ്മതിക്കുകയായിരുന്നുവെന്ന് ദീലീപ് പറയുന്നു. വിവാഹ ചടങ്ങിൽ ദിലീപ് രചനയ്ക്കും വിനീതയ്ക്കും മാലകൾ കൈമാറി.