കര്‍ണാടക ഉപതെരഞ്ഞെടുപ്പ്; 15 ല്‍ 12 സീറ്റുകളും നേടി ബിജെപി, കോണ്‍ഗ്രസിന് കനത്ത തോല്‍വി
by Evartha Desk
കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാരിന്റെ ഭാവി നിശ്ചയിച്ച ഉപതരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിച്ച് ബിജെപി. തെരഞ്ഞെടുപ്പ് നടന്ന 15 സീറ്റുകളില്‍ 12 എണ്ണവും ബിജെപി നേടി. മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ജെഡിഎസ് സിറ്റിംഗ് സീറ്റുകളാണ് ബിജെപി വിജയിച്ചത്. കോണ്‍ഗ്രസിനും ജെഡിഎസിനും കനത്ത പരാജയമാണ് നേരിട്ടത്.
ഉപതരഞ്ഞെടുപ്പില്‍ നേടിയ 12 സീറ്റുകളക്കം ബിജെപിക്ക് ഇപ്പോള്‍ സഭയില്‍ 118 പേരുടെ അംഗബലമായി. നേരത്തെ 106 എംഎല്‍എമാര്‍ ബിജെപിക്കൊപ്പമുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച ബിജെപിയുടെ 11 സ്ഥാനാര്‍ഥികളും കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും കൂറുമാറി എത്തിയവരാണ്. ജയിച്ച 12 പേര്‍ക്കും മന്ത്രിസ്ഥാനവും ലഭിക്കും.