മകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ എല്ലാ ഒത്താശയും ചെയ്ത് കൊടുത്തത് അമ്മ, ഒടുവില്‍ കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ അമ്മയടക്കം മൂന്ന് പേര്‍ പിടിയില്‍

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2019/12/356892/rape.jpg

ഭവന്‍നഗര്‍: 12 വയസ്സുള്ള മകളെ പീഡിപ്പിക്കാനായി എല്ലാ വിധ സഹായങ്ങളും ചെയ്ത് കൊടുത്ത് അമ്മ. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ അമ്മയും കുട്ടിയെ പീഡിപ്പിച്ച രണ്ടുപേരുമാണ് അറസ്റ്റിലായത്. ഗുജറാത്തിലെ ഭാവനഗര്‍ ജില്ലയിലെ ഭു്ട്ടിയ വില്ലേജിലെ പലിതന എന്ന സ്ഥലത്താണ് സംഭവം ഉണ്ടായത്.

ശനിയാഴ്ചയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസിന് പരാതി ലഭിക്കുന്നത്. ഒരു വര്‍ഷമായി മൂന്ന് പേര്‍ തന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ച് വരികയായിരുന്നെന്ന് കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കി. തന്റെ ഭാര്യയും കുട്ടിയുടെ അമ്മയുമായ സ്ത്രീയാണ് പീഡനത്തിനായി പ്രതികള്‍ക്ക് സഹായം ചെയ്തിരുന്നതെന്നും പരാതിയില്‍ പറയുന്നു.

പിതാവ് എന്തോകഴിച്ച് അബോധാവസ്ഥയിലായ സമയമാണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് കുട്ടി പോലീസിന് മൊഴി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് ശാന്തി ധന്‍ധുകിയ ബാബുഭായ് സര്‍തന്‍പാറ, ചന്ദ്രേഷ് സര്‍തന്‍പാറ എന്നിവരാണ് അറസ്റ്റിലായത്.