http://anweshanam.com/anw-images-1/anw-uploads-1/_anw-homemain/images_%2827%29-885x545_2.jpeg

കർണാടകയിൽ വോട്ടെണ്ണൽ തുടങ്ങി; ആദ്യ സൂചനകൾ ബിജെപിക്കൊപ്പം

by

കർണാടക ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. 15 മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ രാവിലെ എട്ട് മണിക്ക് തന്നെ ആരംഭിച്ചു. ആദ്യ ഫല സൂചനകള്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് അനുകൂലമാണ്. ബി.ജെ.പി 10 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് രണ്ട് സീറ്റുകളിലും ജെ.ഡി.എസ് ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. ഉച്ചയോടെ മുഴുവന്‍ ഫലവും അറിയാനാകും. ബി.ജെ.പി സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്നതിനാല്‍ ആശങ്കയോടെയാണ് കാത്തിരിക്കുന്നത്.

225 അംഗ നിയമസഭയില്‍ 113 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. 17 എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയതിനെ തുടര്‍ന്ന് 208 അംഗങ്ങളിലെ 105 പേരുടെ പിന്തുണയോടെയാണ് ബി.എസ്. യെദിയൂരപ്പ മുഖ്യമന്ത്രിയായത്. അയോഗ്യരാക്കിയവരില്‍ രണ്ട് എം.എല്‍.എമാരുടെ കേസില്‍ തീര്‍പ്പായിട്ടില്ല. അതിനാല്‍ 223 അംഗ നിയമസഭയില്‍ 112 പേരുടെ പിന്തുണ ആവശ്യമാണ്. നാളെ പുറത്തുവരുന്ന ഫലത്തില്‍ ആറ് ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചില്ലെങ്കില്‍ സര്‍ക്കാരിന് നിലനില്‍ക്കാനാവില്ല. നിലവില്‍ കോണ്‍ഗ്രസിന് 66 സീറ്റും ജെ.ഡി.എസിന് 34സീറ്റുമാണ് ഉള്ളത്.