ദക്ഷിണാഫ്രിക്കന്‍ സുന്ദരി സോസിബിനി തുന്‍സിക്ക് മിസ് യൂണിവേഴ്‌സ് 2019 കിരീടം
by kvartha preകേപ് ടൗണ്‍: (www.kvartha.com 09.12.2019) മിസ് യൂണിവേഴ്‌സ് 2019 കിരീടം ദക്ഷിണാഫ്രിക്കന്‍ സുന്ദരി സോസിബിനി തുന്‍സിക്ക് ലഭിച്ചു. ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന വര്‍തിക സിങ്ങിന് ആദ്യ പത്തില്‍ ഇടം പിടിക്കാനായില്ല.
പ്യൂര്‍ട്ടോറിക്കോയില്‍ നിന്നുള്ള മാഡിസണ്‍ ആന്‍ഡേഴ്‌സണ്‍, മെക്‌സിക്കോയില്‍ നിന്നുള്ള സോഫിയ അരഗാനെ എന്നിവര്‍ രണ്ടും മൂന്നും റണ്ണറപ്പുകളായി. അമേരിക്കയിലെ അറ്റ്‌ലാന്റയിലെ ടെയ്ലര്‍ പെറി സ്റ്റുഡിയോയില്‍ ഞായറാഴ്ചയായിരുന്നു അവസാനഘട്ട മത്സരങ്ങള്‍ നടന്നത്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 90 സുന്ദരികളാണ് മത്സരത്തില്‍ പങ്കെടുക്കാനെത്തിയത്. ആവേശകരമായ മത്സരത്തിനൊടുവില്‍ 26കാരി സോസിബിനി വിജയകിരീടം ചൂടുകയായിരുന്നു. മിസ് യൂണിവേഴ്‌സ് 2018 ആയി തെരഞ്ഞെടുക്കപ്പെട്ട കട്രിയോണ എലീസ സോസിബിനിയെ കിരീടം അണിയിച്ചു.
''എന്റേതു പോലുള്ള നിറമോ മുടിയോ ഉള്ളവരെ സുന്ദരിമാരായി പരിഗണിക്കാന്‍ തയാറാകാത്ത ലോകത്താണ് ഞാന്‍ വളര്‍ന്നത്. അത് അവസാനിപ്പിക്കേണ്ട ദിവസമാണ് ഇതെന്ന് എനിക്ക് തോന്നുന്നു'' കിരീടധാരണത്തിനു മുന്‍പുള്ള പ്രസംഗത്തില്‍ സോസിബിനി പറഞ്ഞു.
ഇത് മൂന്നാം തവണയാണ് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള സുന്ദരി മിസ് യൂണിവേഴ്‌സ് കിരീടം സ്വന്തമാക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Miss South Africa Crowned 2019 Miss Universe,News, Lifestyle & Fashion, South Africa, Competition, Winner, World.