329 രൂപയ്ക്ക് 84 ദിവസം ‘അൺലിമിറ്റഡ്’ കോൾ, ഡേറ്റ ഓഫറുമായി ജിയോ പ്ലാന്‍
by മനോരമ ലേഖകൻരാജ്യത്തെ മൂന്നു മുൻനിര ടെലികോം കമ്പനികളും നിരക്കുകൾ വർധിപ്പിച്ചു. എയർടെൽ, വോഡഫോൺ ഐഡിയ കമ്പനികളാണ് ആദ്യം തന്നെ നിരക്കുകൾ ഉയര്‍ത്തിയത്. തൊട്ടുപിന്നാലെ ജിയോയും നിരക്കുകൾ കൂട്ടി. എന്നാൽ റിലയൻസ് ജിയോ ഇൻഫോകോം (ജിയോ) തങ്ങളുടെ 35 കോടി ഉപഭോക്താക്കൾക്ക് ഓഫ് നെറ്റ് ചാർജുകൾ ആരംഭിക്കുന്നതിന് മുൻപ് ആവശ്യത്തിലധികം പരിധിയില്ലാത്ത കോൾ ടൈമിംഗ് ഉണ്ടെന്ന് അറിയിച്ചിരുന്നു. എയർടെൽ, വോഡഫോൺ ഐഡിയ എന്നിവരേക്കാൾ മികച്ച പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്.
ഉപയോക്താവിന്റെ ആവശ്യം കണക്കിലെടുത്ത് റീചാർജ് ചെയ്താൽ ഇപ്പോഴും മികച്ച പ്ലാനുകൾ നൽകുന്നത് ജിയോ തന്നെയാണ്. ഉദാഹരണത്തിന് ജിയോയുടെ 329 പ്ലാനിൽ 84 ദിവസത്തേക്ക് അൺലിമിറ്റഡ് കോൾ (ജിയോ ടു ജിയോ), 6 ജിബി ഡേറ്റ (പരിധി കഴിഞ്ഞാൽ കാലാവധി തീരും വരെ വേഗം കുറഞ്ഞ ഡേറ്റ), 1000 എസ്എംഎസ്, മറ്റു നെറ്റ്‌വർക്കുകളിലേക്ക് വിളിക്കാൻ 3000 മിനിറ്റുകൾ ലഭിക്കും. ശരാശരി ഉപയോക്താവിന് താങ്ങാവുന്ന നിരക്കാണിത്. ഇനി ഡേറ്റ മതിയാകാതെ വന്നാൽ 4ജി ഡേറ്റാ വൗച്ചർ ഉപയോഗിക്കാം.
ജിയോയുടെ 1299 പ്ലാനിൽ 365 ദിവസത്തേക്ക് അൺലിമിറ്റഡ് കോൾ (ജിയോ ടു ജിയോ), 24 ജിബി ഡേറ്റ, പ്രതിമാസം രണ്ടു ജിബി ഡേറ്റ (പരിധി കഴിഞ്ഞാൽ കാലാവധി തീരും വരെ വേഗം കുറഞ്ഞ ഡേറ്റ), 3600 എസ്എംഎസ്, മറ്റു നെറ്റ്‌വർക്കുകളിലേക്ക് വിളിക്കാൻ 12000 മിനിറ്റുകൾ ലഭിക്കും.