https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2019/12/8/rape-representation.jpg

മഹാരാഷ്ട്രയില്‍ ഏഴുവയസ്സുകാരിയെ അയല്‍വാസി പീഡിപ്പിച്ചു, പ്രതിയെ നാട്ടുകാര്‍ തല്ലിച്ചതച്ചു

by

നാസിക് ∙ മഹാരാഷ്ട്രയിലെ നാസിക്കില്‍ ഏഴ് വയസുകാരിയെ പീഡിപ്പിച്ച ഇരുപത്തിയേഴുകാരനെ നാട്ടുകാര്‍ തല്ലിച്ചതച്ചു. പെണ്‍കുട്ടിയുടെ അയല്‍വാസിയായ കൈലാസ് കൊകാനിയെന്ന യുവാവിനെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറിയത്. ടിവിയില്‍ കാര്‍ട്ടൂണ്‍ കാണാനെന്ന പേരില്‍ പെണ്‍കുട്ടിയെ വീട്ടില്‍ വിളിച്ചുവരുത്തി ഇയാള്‍ പിഡിപ്പിക്കുകയായിരുന്നു. 

പെണ്‍കുട്ടിയുടെ അമ്മ കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് പ്രതിയുടെ വീട്ടില്‍ അന്വേഷിച്ചെത്തിയെങ്കിലും വാതില്‍ തുറന്നില്ല. തുടര്‍ന്ന് അയല്‍ക്കാര്‍ ചേര്‍ന്ന് നിര്‍ബന്ധിച്ച് വാതില്‍ തുറന്ന് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ നാട്ടുകാര്‍ കൈലാഷിനെ മര്‍ദിച്ച് അവശനാക്കി പൊലീസിനു കൈമാറി. പോക്‌സോ നിയമപ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തതായി അംബാദ് പൊലീസ് അറിയിച്ചു.

English Summary: Maharashtra man rapes 7-year-old neighbour, gets thrashed