
ബിഹാറില്‍ ബലാത്സംഗ ശ്രമം ചെറുത്ത സ്ത്രീയെ ചുട്ടുകൊല്ലാന്‍ ശ്രമം; അതീവഗുരുതരം
by മനോരമ ലേഖകൻമുസാഫര്പുര് ∙ ഉന്നാവില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി എരിഞ്ഞെടുങ്ങിയതിന്റെ നൊമ്പരം മാറും മുമ്പ് ബിഹാറിലെ മുസാഫര്‍പുരിലും സമാനക്രൂരത. ബലാത്സംഗശ്രമം ചെറുത്ത സ്ത്രീയെ പ്രതി ചുട്ടുകൊല്ലാന്‍ ശ്രമിച്ചു. 80 ശതമാനത്തോളം പൊള്ളലേറ്റ യുവതി മുസാഫര്‍പുരിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ഹൈദരാബാദില്‍ വനിതാ ഡോക്ടറെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊന്ന ശേഷം മൃതദേഹം കത്തിച്ച വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് ഉന്നാവില്‍ പീഡന പരാതി നല്കിയ പെണ്‍കുട്ടിയെ പ്രതികള്‍ ചുട്ടുകൊല്ലാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി ആശുപത്രിയില്‍ മരിച്ചത് രാജ്യമെമ്പാടും വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കി. നാലു ദിവസം മുമ്പ് ഉത്തര്‍പ്രദേശില്‍ മുപ്പത്തിയഞ്ചുകാരിക്കു നേരെ ആസിഡ് ആക്രമണം ഉണ്ടായി.
English Summary: Bihar: Woman burnt after failed rape bid, admitted to hospital with 80% burn