സഭയില്‍ മര്യാദ പാലിക്കണമെന്ന് കേരളത്തില്‍ നിന്നെത്തിയ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് സ്പീക്കറുടെ താക്കീത്;സ്മൃതി ഇറാനിക്കെതിരെ തട്ടിക്കയറിയ വിഷയത്തില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രമേയം
by Janam TV Web Deskന്യൂഡല്‍ഹി:കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരെ തട്ടിക്കയറിയ വിഷയത്തില്‍ കോണ്‍ഗ്രസ്സ് അംഗങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രമേയം . ടിഎന്‍ പ്രതാപനും , ഡീന്‍ കുര്യാക്കോസിനുമെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര പാര്‍ലിമെന്ററി കാര്യമന്ത്രി പ്രഹ്‌ളാദ് ജോഷിയാണ് പ്രമേയം അവതരിപ്പിച്ചത്. ഉചിതമായ നടപടി ഉണ്ടാകുമെന്ന് സ്പീക്കര്‍ അറിയിച്ചു .
ലോക്‌സഭയില്‍ സ്മൃതി ഇറാനിക്കെതിരെ കയര്‍ത്തു സംസാരിച്ച വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ്സ് അംഗങ്ങളായ ടിഎന്‍ പ്രതാപനും , ഡീന്‍ കുര്യാക്കോസിനുമെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര പാര്‍ലിമെന്ററി കാര്യമന്ത്രി പ്രഹ്‌ളാദ് ജോഷി പ്രമേയം അവതരിപ്പിച്ചത് .
സ്മൃതി ഇറാനിയെ ഭീഷണിപ്പെടുത്തുകയാണ് കോണ്‍ഗ്രസ്സ് അംഗങ്ങള്‍ ചെയ്തത് മാതൃകാപരമായ നടപടി എടുക്കണമെന്നും പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു . എംപിമാര്‍ മാപ്പ് പറയണമെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷായും ആവശ്യപ്പെട്ടു . രണ്ടു എംപിമാരും മാപ്പ് പറയണമെന്ന് ബിജെപി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാപ്പ് പറയില്ലെന്ന് കോണ്‍ഗ്രസ്സ് നിലപാട് എടുത്തതോടെയാണ് നടപടി ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത് . സഭയില്‍ അംഗങ്ങള്‍ മര്യാദ പാലിക്കണമെന്നും വിഷയത്തില്‍ ഉചിതമായ നടപടി ഉണ്ടാകുമെന്നും സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു .