കര്‍ണാടകാ തെരഞ്ഞെടുപ്പ് : ആദ്യഫലസൂചനകള്‍ ബിജെപിയ്ക്ക് അനുകൂലം ; 11 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2019/12/356891/bjp.jpg

ബംഗലുരു: വലിയ രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങേറിയ കര്‍ണാടകയില്‍ നടന്ന ഉപ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തു വരുമ്പോള്‍ 15 ല്‍ 11 സീറ്റിലും ബിജെപി മുന്നിട്ടു നില്‍ക്കുന്നു. രണ്ടിടങ്ങളില്‍ കോണ്‍ഗ്രസും ഒരോ സീറ്റുകളില്‍ ജെഡിഎസും മറ്റുള്ളവരുമാണ് മുന്നിട്ട് നില്‍ക്കുന്നത്. കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ ഏറെ ആകാംഷയോടെയാട് തെരഞ്ഞെടുപ്പ് ഫലത്തെ കാണുന്നത്.

കോണ്‍ഗ്രസും ജെഡിഎസും മറ്റുള്ളവരും ഓരോ സീറ്റുകളിലും മുന്നിട്ടു നില്‍ക്കുന്നു. ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുമ്പോള്‍ അതാനി, ചിക്ക്ബല്ലാപ്പൂര്‍, ഗോകക്, ഹിരേക്കെരുര്‍, ഹോസാകോട്ടേ, ഹന്‍സര്‍, കൃഷ്ണരാജ്‌പേട്ട് എന്നിവിടങ്ങളിലാണ് ബിജെപി മുന്നിലെത്തിയിരിക്കുന്നത്.

അതാനി, കാഗ്‌വാഡ്, യെല്ലാപ്പുര, റാണി ബെന്നൂര്‍, വിജയനഗര, കെ ആര്‍ പുര, യശ്വന്ത് പുര, മഹാലക്ഷ്മി ലേയൗട്ട്, ശിവാജി നഗര, ചിക്ക്ബല്ലാപ്പൂര്‍, ഗോകക്, ഹിരേക്കെരുര്‍, ഹോസാകോട്ടേ, ഹന്‍സര്‍, കൃഷ്ണരാജ്‌പേട്ട് എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബംഗലുരുവിലെ ഉള്‍നാടന്‍ ജില്ലയായ ഹോസകോട്ടെയിലായിരുന്നു ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്. 90.90 ആയിരുന്നു പോളിംഗ്. ഏറ്റവും കുറവ് 75.37 ശതമാനം രേഖപ്പെടുത്തിയ അതാനിയിലായിരുന്നു.

കോണ്‍ഗ്രസ് - ജെഡിഎസ് സര്‍ക്കാരിനെ മറിച്ചിടാന്‍ വിമതരായി പ്രവര്‍ത്തിച്ച 16 ല്‍ 13 പേര്‍ക്കും ബിജെപി സീറ്റു നല്‍കിയിരുന്നു. സ്പീക്കര്‍ അയോഗ്യരാക്കിയവര്‍ സുപ്രീംകോടതി വിധിയോടെയാണ് മത്സരിക്കാനെത്തിയത്. 2018 ല്‍ കോണ്‍ഗ്രസ് ജെഡിഎസ് സീറ്റുകളില്‍ മത്സരിച്ച് ജയിച്ചയിടത്ത് തന്നെയാണ് പലരെയും ബിജെപി നിര്‍ത്തിയതും. നിലവില്‍ 105 സീറ്റുകളുള്ള ബിജെപിയ്ക്ക് ഭരണം നിലനിര്‍ത്താനായി ആറു സീറ്റിലെങ്കിലും വിജയം ഉറപ്പാക്കണം.

കര്‍ണാടകയില്‍ ബി.എസ്. യെദിയൂരപ്പ സര്‍ക്കാരിന്റെ നിലനില്‍പ്പ് നിശ്ചയിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ 15 മണ്ഡലങ്ങളില്‍ ആറെണ്ണമെങ്കിലും നേടാനായില്ലെങ്കില്‍ സര്‍ക്കാരിനു നിയമസഭയിലെ ഭൂരിപക്ഷം നഷ്ടമാകും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെ.ഡി.എസും വിജയിച്ച മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കുക എന്ന വെല്ലുവിളിയാണു ബി.ജെ.പിക്കു മുന്നിലുള്ളത്.

കുമാരസ്വാമി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പിക്കൊപ്പം നിന്നതിന്റെ പേരില്‍ അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാരുടെ മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് നടക്കുന്നത്. കേസുകള്‍ െഹെക്കോടതിയുടെ പരിഗണനയിലായതിനാല്‍ രണ്ടു മണ്ഡലങ്ങളിലെ വോട്ടെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.