https://www.deshabhimani.com/images/news/large/2019/11/untitled-1-833834.jpg

രണ്ടുതവണ കള്ളനോട്ട്‌ കേസിൽ അറസ്‌റ്റിലായ ബിജെപി നേതാവ്‌ മൂന്നാമതും അറസ്‌റ്റിൽ; യുവമോര്‍ച്ച നേതാവ് ഒളിവിൽ

by

അന്തിക്കാട് > അമ്പത്തിനാല്‌ ലക്ഷം രൂപയുടെ കള്ളനോട്ടുമായി അന്തര്‍സംസ്ഥാന കള്ളനോട്ടടി സംഘത്തിലെ പ്രധാനിയെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി നേതാവായിരുന്ന ശ്രീനാരായണപുരം അഞ്ചാംപരത്തി സ്വദേശി എരാശേരി വീട്ടില്‍ രാഗേഷാണ് പിടിയിലായത്. ഇയാളുടെ കൈവശമുള്ള 40 ലക്ഷത്തിന്റെ കള്ളനോട്ട് വിതരണം ചെയ്യാന്‍ പോകുന്നതിനിടെയാണ് കാരമുക്കില്‍ വച്ച് എടക്കഴിയൂരില്‍ താമസിക്കുന്ന എടമുട്ടം സ്വദേശി കണ്ണങ്കില്ലത്ത് ജവാഹിര്‍ (47 ), എടക്കഴിയൂര്‍ ഏറച്ചംവീട്ടില്‍ നിസാര്‍ ( 42 ) എന്നിവരെ അന്തിക്കാട് പൊലീസ് പിടികൂടിയത്. ഇവരുടെ വീട്ടില്‍നിന്ന് 13.46 ലക്ഷം രൂപയുടെ കള്ളനോട്ടും പിടികൂടിയിരുന്നു.

കൊടുങ്ങല്ലൂരില്‍ കള്ളനോട്ടടിക്കുന്നതിനിടെ തൊണ്ടിമുതലോടെ പൊലീസ് പിടിയിലായ യുവമോര്‍ച്ച കയ്പമംഗലം മണ്ഡലം മുന്‍ വൈസ് പ്രസിഡന്റ് രാജീവന്റെ സഹോദരനാണ് അറസ്റ്റിലായ രാഗേഷ്. ഈ കേസില്‍ രാജീവിന്റെ പങ്കിനെക്കുറിച്ചും പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഒളിവിലുള്ള ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.