![https://images.assettype.com/mediaone%2F2019-11%2F9f1198fa-060c-4691-8cbb-fa6f4388f2f8%2FMalayalam_actor_Shane_Nigam_irks_Veyil_producers_with_his_mushroom_hair_cut_latter_calls_for_punitiv.jpg?w=640&auto=format%2Ccompress&fit=max https://images.assettype.com/mediaone%2F2019-11%2F9f1198fa-060c-4691-8cbb-fa6f4388f2f8%2FMalayalam_actor_Shane_Nigam_irks_Veyil_producers_with_his_mushroom_hair_cut_latter_calls_for_punitiv.jpg?w=640&auto=format%2Ccompress&fit=max](https://images.assettype.com/mediaone%2F2019-11%2F9f1198fa-060c-4691-8cbb-fa6f4388f2f8%2FMalayalam_actor_Shane_Nigam_irks_Veyil_producers_with_his_mushroom_hair_cut_latter_calls_for_punitiv.jpg?w=640&auto=format%2Ccompress&fit=max)
‘ഷെയിന്‍ തലമൊട്ടയടിച്ചത് തോന്ന്യവാസം, ‘അമ്മ’ ഇതിനെ പിന്തുണക്കില്ല’; കെ.ബി ഗണേഷ് കുമാര്‍
by Web Deskവെയില്‍, ഖുര്‍ബാനി സിനിമകളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നടൻ ഷെയിൻ നിഗമിനെതിരെ ആഞ്ഞടിച്ച് പത്തനാപുരം എം.എൽ.എയും അമ്മ വൈസ് പ്രസിഡണ്ടുമായ കെ.ബി ഗണേശ് കുമാർ. ഷെയിന്‍ തലമൊട്ടയടിച്ചത് തോന്ന്യവാസമാണെന്നും അമ്മ ഇതിനെ പിന്തുണക്കില്ലെന്നും കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു. പുതുമുഖ സംവിധായകനെ കണ്ണീരിലാഴ്ത്തിയ അച്ചടക്കമില്ലാത്തവരെ അമ്മയ്ക്ക് പിന്തുണക്കാനാവില്ലായെന്നും അഹങ്കരിച്ചാല്‍ സിനിമയില്‍ നിന്നും പുറത്ത് പോകുമെന്ന ചിന്ത വേണമെന്നും ഗണേശ് കുമാർ പറഞ്ഞു
സിനിമാ സെറ്റുകളില്‍ ലഹരിമരുന്നിന്‍റെ ഉപയോഗം കൂടുതലാണ് ഈ കാര്യത്തില്‍ പൊലീസും എക്സൈസും പരിശോധിക്കണമെന്നും സെറ്റിൽ കയറി പരിശോധിക്കുക പ്രായോഗികമല്ലാത്തതിനാല്‍ എക്സൈസും, പൊലീസും ഷാഡോ സംവിധാനം ഒരുക്കുന്നതാണ് ഇതിന് ഉചിതമെന്നും ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു.