https://janamtv.com/wp-content/uploads/2019/10/fire-3.jpg

ബംഗളൂരു ഫൊറന്‍സിക് ലാബില്‍ സ്‌ഫോടനം; ആറ് പേര്‍ക്ക് പരിക്ക്

by

ബാംഗ്ലൂര്‍: ബംഗളൂരു മടിവാളയിലെ ഫൊറന്‍സിക് ലാബില്‍ സ്ഫോടനം. ലാബില്‍ രാസപരിശോധന നടത്തുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് അപകടം നടന്നത്.

സ്ഫോടനത്തില്‍ ആറു ശാസ്ത്രജ്ഞര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയ്ക്കായി വച്ചിരുന്ന ഒന്‍പത് രാസവസ്തുക്കളില്‍ ഒന്നാണ് പൊട്ടിത്തെറിച്ചതെന്ന് പോലീസ് സൂചിപ്പിക്കുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.