ഭാമ വിവാഹിതയാകുന്നു
by depika.comനടി ഭാമ വിവാഹിതയാകുന്നു. ബിസിനസുകാരനായ അരുണ്‍ ആണ് വരൻ. ഒരു അഭിമുഖത്തിനിടെ ഭാമ തന്നെയാണ് ഇതിനെക്കുറിച്ച് അറിയിച്ചത്.
ലോഹിതദാസിന്റെ സംവിധാനത്തിൽ 2007ൽ പുറത്തിറങ്ങിയ നിവേദ്യം എന്ന സിനിമയിലൂടെയാണ് ഭാമ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിൽ താരം സജീവ സാന്നിധ്യമായിരുന്നു. 2016ൽ പുറത്തിറങ്ങിയ മറുപടിയാണ് ഭാമയുടെ അവസാന ചിത്രം.