2000 രൂപ നോട്ടുകള്‍ ഡിസംബര്‍ 31 ന് ശേഷം നിരോധിക്കുന്നു? സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശത്തിന്റെ സത്യാവസ്ഥ ഇതാണ്
ന്യൂഡല്‍ഹി : രണ്ടായിരം രൂപ നോട്ടുകള്‍ ഡിസംബര്‍ 31 ന് ശേഷം നിരോധിക്കുന്നു പുതിയ 1000 രൂപയുടെ നോട്ടുകള്‍ അടുത്ത വര്‍ഷം മുതല്‍ പുറത്തിറങ്ങും എന്ന സന്ദേശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഈ സന്ദേശം നൊടിയിടക്കാണ് മറ്റ് ഗ്രൂപ്പിലേക്കും പ്രചരിച്ചത്. ഈ സന്ദേശം കേട്ടേതോടെ ആളുകള്‍ളും ആകെ ആശങ്കയിലാണ്. എന്നാല്‍ ഈ വൈറല്‍ സന്ദേശത്തിന്റെ സത്യാവസ്ഥ എന്തെന്ന് അറിയുക.
ഒക്‌ടോബര്‍ 10 നാണ് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നു എന്ന സന്ദേശം ആദ്യം പ്രചരിച്ചത്. എന്നാല്‍ അതില്‍ വാസ്തവമില്ലെന്ന് തെളിഞ്ഞതോടെയാണ് ഇപ്പോള്‍ ഇതേ സന്ദേശം വീണ്ടും വൈറലാകുകയാണ്.
ഡിസംബര്‍ 31 ന് നിലവിലെ 2000 രൂപ നോട്ടുകള്‍ ആര്‍ബിഐ നിര്‍ത്തലാക്കുന്നു. 2020 ജനുവരിയോടെ പുതിയ 1000 രൂപ നോട്ടുകള്‍ പുറത്തിറക്കും. വിവരാവകാശ നിയമപ്രകാരമുള്ള അന്വേഷണത്തില്‍ ഈ സാമ്പത്തിക വര്‍ഷം 2000 രൂപ അച്ചടിച്ചിട്ടില്ലെന്നാണ് ആര്‍ബിഐ നല്‍കിയ വിവരം സന്ദേശത്തില്‍ പറയുന്നു.
ന്യുസ്ട്രാക്ക് എന്ന വെബ്‌സൈറ്റില്‍ വന്ന് സന്ദേശത്തില്‍ പറയുന്നത് എടിഎമ്മുകളില്‍ നിന്ന് വലിയ തുകയുടെ നോട്ടുകള്‍ പിന്‍വലിക്കാന്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് ആര്‍ബിഐ നിര്‍ദേശിച്ചതായും 50000 രൂപ മാത്രമേ മാറ്റയെടുക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് ഡിസംബര്‍ 31 ന് മുന്‍പ് എത്രയും വേഗം നോട്ടുകള്‍ മാറ്റണമെന്നും സന്ദേശത്തില്‍ വിശദമാക്കുന്നു.
എന്നാല്‍ വ്യാപകമായി പ്രചരിച്ച ഈ സന്ദേശത്തില്‍ യാതൊരു സത്യാവസ്ഥയും ഇല്ലന്നെതാണ് യാഥാര്‍ത്ഥ്യം. 2000 രൂപയുടെ നോട്ടുകള്‍ നിരോധിക്കുന്നതും 1000 രൂപയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍ബിഐ നിലവില്‍ യാതൊരു തീരുമാനങ്ങളും എടുത്തിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങളില്‍ ഒന്നുമാത്രമാണിത്.