ജി.ഡി.പി നിരക്കില്‍ കനത്ത ഇടിവ്
രാജ്യത്തെ എട്ട് പ്രധാന വ്യവസായങ്ങളുടെ വളര്‍ച്ച നിരക്ക് 5.8 ശതമാനത്തിലേക്കും ഇടിഞ്ഞു
by Web Deskജി.ഡി.പി നിരക്കില്‍ കനത്ത ഇടിവ്. രണ്ടാം പാദ സാമ്പത്തിക വര്‍ഷത്തില്‍ ജി.ഡി.പി നിരക്ക് 4.5 ശതമാനമായാണ് ഇടിഞ്ഞത്. ആറ് വര്‍ഷത്തെ ഏറ്റവും വലിയ ഇടിവാണിത്. റിസര്‍വ്ബാങ്ക്, ഐ.എം.എഫ്, ലോകബാങ്ക് എന്നിവ വളര്‍ച്ചനിരക്കില്‍ ഇടിവുണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്തെ എട്ട് പ്രധാന വ്യവസായങ്ങളുടെ വളര്‍ച്ച നിരക്ക് 5.8 ശതമാനത്തിലേക്കും ഇടിഞ്ഞു. ജി.ഡി.പി നിരക്ക് ഇടിഞ്ഞതോടെ റിപ്പോ നിരക്കില്‍ റിസര്‍വ്ബാങ്കിന് വീണ്ടും കുറവ് വരുത്തേണ്ടി വരും.